ജി​​ല്ല​​യി​​ൽ ര​​ണ്ടു പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ്
Sunday, May 24, 2020 2:20 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ര​​ണ്ടു പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 18നു ​​വി​​ദേ​​ശ​​ത്തു നി​​ന്നെ​​ത്തി​​യ 47 വ​​യ​​സു​​ള്ള ക​​റു​​ക​​ച്ചാ​​ൽ സ്വ​​ദേ​​ശി​​ക്കും ഇ​​തേ​​ദി​​വ​​സം ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നും വ​​ന്ന 23 വ​​യ​​സു​​ള്ള മീ​​ന​​ടം സ്വ​​ദേ​​ശി​​നി​​ക്കു​​മാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.
അ​​ബു​​ദാ​​ബി-​​തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്തി​​ൽ എ​​ത്തി​​യ ക​​റു​​ക​​ച്ചാ​​ൽ സ്വ​​ദേ​​ശി ഗാ​​ന്ധി​​ന​​ഗ​​റി​​ലെ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലും ബം​​ഗ​​ളൂ​​രി​​ൽ​​നി​​ന്നു കാ​​റി​​ൽ കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യ യു​​വ​​തി വീ​​ട്ടി​​ലും ക്വാ​​റ​​ന്‍റൈ​​നി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കോ​​വി​​ഡ് 19 സ്ഥി​​രീ​​ക​​രി​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന ഉ​​ഴ​​വൂ​​ർ സ്വ​​ദേ​​ശി​​നി ഇ​​ന്ന​​ലെ രോ​​ഗ​​മു​​ക്ത​​യാ​​യി. കു​​വൈ​​റ്റി​​ൽ​​നി​​ന്ന് മേ​​യ് ഒ​​ന്പ​​തി​​നു എ​​ത്തി​​യ ഗ​​ർ​​ഭി​​ണി​​യാ​​യ ഇ​​വ​​ർ​​ക്കും ര​​ണ്ടു വ​​യ​​സു​​ള്ള മ​​ക​​നും രോ​​ഗം ബാ​​ധി​​ച്ചി​​രു​​ന്നു. കു​​ട്ടി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ സാ​​ന്പി​​ൾ പ​​രി​​ശോ​​ധ​​നാ ഫ​​ലം നേ​​ര​​ത്തെ നെ​​ഗ​​റ്റീ​​വാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ഇ​​ന്ന​​ലെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. ഇ​​വ​​ർ ഹോം ​​ക്വാ​​റ​​ന്‍റൈ​​നി​​ൽ തു​​ട​​രും. ഇ​​തോ​​ടെ ജി​​ല്ല​​യി​​ൽ രോ​​ഗ​​മു​​ക്ത​​രാ​​യ​​വ​​രു​​ടെ എ​​ണ്ണം 22 ആ​​യി.
നി​​ല​​വി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഒ​​ന്പ​​തു പേ​​രാ​​ണ് ജി​​ല്ല​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തി​​ൽ എ​​ട്ടു പേ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും ഒ​​രാ​​ൾ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണ്.