വ​യോ​ധി​ക​നെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, June 5, 2020 10:15 PM IST
ക​ടു​ത്തു​രു​ത്തി: വ​യോ​ധി​ക​നെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​മു​ള​ക്കു​ളം ക​ല്ലി​ടു​ക്കി​ൽ കെ.​കെ.മ​ത്താ​യിയെ(72)​യാ​ണ് പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ പാ​ട​ത്ത് പു​ല്ല് മു​റി​ക്കാ​ൻ പോ​യ മ​ത്താ​യി​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് മു​ണ്ട​യ്ക്ക​ത്തു​രു​ത്ത് ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​വെ​ള്ളൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: മി​നി, ബി​ജു, ബൈ​ജു .മ​രു​മ​ക്ക​ൾ: രാ​ജു, രാ​ജി, അ​നു. സം​സ്കാ​രം ഇ​ന്ന് 11 ന് ​മ​ണ്ണു​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ.