ക്വാ​റ​ന്‍റെെൻ കേന്ദ്രത്തിൽ വെള്ളം നിഷേധിച്ചതായി പരാതി
Wednesday, July 1, 2020 11:47 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ക്വാ​​റ​​ന്‍റെെ​ൻ കേ​​ന്ദ്ര​​ത്തി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കു വെ​​ള്ളം ന​​ല്കാ​​തെ വാ​​ൽ​​വു​​ക​​ൾ കെ​​ട്ടി​​ട ഉ​​ട​​മ പൂ​​ട്ടി​​യി​​ട്ട​താ​യി ആ​രോ​പ​ണം. കെ​​ട്ടി​​ടം സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ത്ത് നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​മാ​​ക്കി​​യ​​തി​​ലു​​ള്ള വി​​രോ​​ധ​​മാ​​ണെ​​ന്നാ​ണ് ആ​​ക്ഷേ​പം.

കു​​മാ​​ര​​ന​​ല്ലൂ​​ർ മ​​ള്ളൂ​​ശേ​​രി പു​​ല്ല​​രി​​ക്കു​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ലാ​​ണു വെ​​ള്ളം മു​​ട​​ങ്ങി​​യ​​ത്. ക്വാ​​റ​​ന്‍റെെ​ൻ കേ​​ന്ദ്ര​​മാ​​യി വി​​ട്ടു കൊ​​ടു​​ക്കു​​വാ​​ൻ കെ​​ട്ടി​​ട അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. ക​​ള​​ക്‌​ട​​റു​​ടെ അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ച്ച് ഈ​ ​കെ​​ട്ടി​​ടം ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​ലു​​ള്ള വി​​രോ​​ധ​​മാ​​ണ് ശു​​ചി​​മു​​റി​​ക​​ളി​​ല​​ട​​ക്കം വെ​​ള്ളം എ​​ത്തി​​ക്കു​​ന്ന പൈ​​പ്പി​​ന്‍റെ വാ​​ൽ​​വ് പൂ​​ട്ടി​​യ​​ത്.

കു​​ഴ​​ൽ കി​​ണ​​റും, ന​​ഗ​​ര​​സ​​ഭ​​യു​​ടെ വാ​​ട്ട​​ർ ക​​ണ​​ക്‌​ഷ​​നും കെ​​ട്ടി​​ട​​ത്തി​​ലു​​ണ്ട്. വി​​ദേ​​ശ​​ത്തു​​നി​​ന്നു വ​​ന്ന ആ​​റു​​പേ​​രും ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു വ​​ന്ന ഒ​​രാ​​ളും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു പേ​​രാ​​ണ് ഇ​​വി​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​ത്. ഇ​​വ​​ർ​​ക്ക് പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കു​​വാ​​നു​​ള്ള വെ​​ള്ളം പോ​​ലും ല​​ഭ്യ​​മ​​ല്ല. ഇ​​തെ​​ക്കു​​റി​​ച്ചു പ​​രാ​​തി​​പ്പെ​​ട്ട​​പ്പോ​​ൾ സൗ​​ക​​ര്യ​​മി​​ല്ലെ​​ങ്കി​​ൽ ഇ​​റ​​ങ്ങി പൊ​​യ്ക്കൊ​​ളു​​വെ​​ന്ന മ​​റു​​പ​​ടി​​യാ​​ണു കെ​​ട്ടി​​ട​​അ​​ധി​​കൃ​​ത​​രി​​ൽ​​നി​​ന്നും ല​​ഭി​​ച്ച​​ത്. ഇ​​ക്കാ​​ര്യം ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ പു​​റം​​ലോ​​ക​​ത്തെ​​ത്തി​​ച്ച​​ത്. പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യ​​തോ​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ഇ​​പ്പോ​​ൾ കു​​ടി​​വെ​​ള്ള​​വും ഭ​​ക്ഷ​​ണ​​വും ന​​ഗ​​ര​​സ​​ഭ ന​​ൽ​​കു​​ന്നു​​ണ്ട്.