കടുത്തുരുത്തി: സ്വർണകള്ളക്കടത്ത് കേസിലെ മുഴുവൻ കുറ്റവാളികളെയും പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം ഏർപെടുത്തണമെന്നും അഴിമതിക്ക് സംരക്ഷണം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ പ്രതിഷേധ ധർണ നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ പാറാവേലി, എം.കെ. സാംബുജി, ജോസ് വഞ്ചിപ്പുര, പ്രമോദ്, ജോർജ് കപ്ലിക്കുന്നേൽ, അക്ബർ മുടൂർ, കെ.കെ. ശശാങ്കൻ, സെബാസ്റ്റ്യൻ കോച്ചേരി, പി.വി. തോമസ് പുളിക്കിയിൽ, ശ്രീനിവാസൻ കൊയ്ത്താനം, ആയാംകുടി വാസുദേവൻ, ജോണി കണിവേലി, രത്നകുമാരി പാട്ടത്തിൽ, ജെസി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
കുറുപ്പന്തറ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂഡിഎഫ് മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് ഉദ്ഘാടനം ചെയ്തു. ലൂക്കോസ് മാക്കീൽ അധ്യക്ഷത വഹിച്ചു. ജോണ് നീലംപറന്പിൽ, സി.എം. ജോർജ്, തോമസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ, സണ്ണി മണിത്തൊട്ടിൽ, കെ.വി. വർഗീസ്, മേരി ജോസ്, മഞ്ചു അജിത്ത്, ടോമി കാറുകുളം, വിനോദ് കുമാർ, ശിവദാസ് റോയ്, ബിന്നോ സ്കറിയ, ലിസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഞീഴൂർ: യൂഡിഎഫ് ഞീഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കുക, സ്വർണക്കള്ളകടത്ത് കേസ് സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ധർണ നടത്തി. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ കെ. ജോസ് അധ്യക്ഷത വഹിച്ചു. എൻ. മണിലാൽ ഉദ്ഘാടനം ചെയ്തു. ബോബൻ മഞ്ഞളാമല, ജോസഫ് തോപ്പിൽ, പി.എൽ. സൈമണ്, എം.ജി. ശിവദാസ്, ടോമി പൊട്ടംകുഴി, സി.എം. ഫിലിപ്പ്, ജോണിച്ചൻ പൂമരം, സന്തോഷ് പഴേന്പള്ളിൽ, ത്രേസ്യാമ്മ തോമസ്, ടോമി കലമറ്റം, കെ.വി. മാത്യു, എൻ.കെ. സന്തോഷ്, ശരത് ശശി, ജോജോ മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വെച്ചൂർ: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷിക്കണം നേരിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെച്ചൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി എ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ വർഗീസ് പുതുപ്പള്ളി അധ്യക്ഷത വഹിച്ചു. സണ്ണി കൊച്ചു പോട്ടയിൽ, ജോണപ്പൻ ഏറനാടൻ, കെ. ഗിരീഷ്, യു. ബാബു, കെ.ആർ. ഷൈല കുമാർ, ഷാജി മുഹമ്മദ്, എസ്. മനോജ് കുമാർ, ആർ. കൃഷ്ണൻകുട്ടി, സോജി ജോർജ്, കെ. സുരേഷ് കുമാർ, പി.കെ. മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചെന്പ്: സ്വർണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചെന്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെന്പ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.സി. തോമസ് അധ്യക്ഷത വഹിച്ചു. പി.വി. സുരേന്ദ്രൻ, എസ്.ഡി. സുരേഷ് ബാബു, എസ്. ജയപ്രകാശ്, ടി.കെ. വാസുദേവൻ, റഷീദ് മങ്ങാടൻ, എസ്. ശ്യാം കുമാർ, റെജി മേച്ചേരി, സി.എസ്. സലിം, രാഗിണി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ നടത്തി. വൈക്കം മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സമരം ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. ബിജെപി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് വിനൂബ് വിശ്വം അധ്യക്ഷത വഹിച്ചു. ഭുവനേശൻ, പി.ജി. ബിജുകുമാർ, രമേശ് കാവിമറ്റം, എം. മഹേഷ്, പി.ആർ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.