വെബിനാർ സംഘടിപ്പിച്ചു
Tuesday, July 14, 2020 12:21 AM IST
കോ​​ട്ട​​യം: ഐ​​സി​​ഡി​​എ​​സി​ലെ കൗ​​മാ​​ര​​പ്രാ​​യ​​ക്കാ​​ർ​​ക്കാ​​യി ’കോ​​വി​​ഡ് കാ​​ല​​ത്തെ മാ​​ന​​സി​​ക ആ​​രോ​​ഗ്യ​​ത്തി​​ന് സം​​ഗീ​​തം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ വെ​​ബി​​നാ​​ർ കേ​​ന്ദ്ര വാ​​ർ​​ത്ത​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​ട്ട​​യം ഫീ​​ൽ​​ഡ് ഒൗ​​ട്ട്റീ​​ച്ച് ബ്യൂ​​റോ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. സം​​ഗീ​​ത​​ത്തി​​ന് മ​​ന​​സി​​ന്‍റെ ആ​​രോ​​ഗ്യം കാ​​ത്തു സൂ​​ക്ഷി​​ക്കു​​വാ​​നും മെ​​ച്ച​​പ്പെ​​ടു​​ത്തു​​വാ​​നും സാ​​ധി​​ക്കു​​മെ​​ന്ന് സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ദീ​​പാ​​ങ്കു​​ര​​ൻ കൈ​​ത​​പ്രം വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ത്തു പ​​റ​​ഞ്ഞു. വെ​​ബി​​നാ​​റി​​ൽ കു​​ട്ടി​​ക​​ൾ ഗാ​​നം ആ​​ല​​പി​​ക്കു​​ക​​യും ചെ​​യ്തു. കോ​​വി​​ഡ് കാ​​ല​​ത്ത് ഇ​​തു പോ​​ലു​​ള്ള സം​​രം​​ഭ​​ങ്ങ​​ൾ കു​​ട്ടി​​ക​​ളു​​ടെ പി​​രി​​മു​​റു​​ക്കം കു​​റ​​യ്ക്കു​​വാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്നു കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
റീ​​ജ​​ണ​​ൽ ഒൗ​​ട്ട്റീ​​ച്ച് ബ്യൂ​​റോ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്‌​ട​​ർ കെ.​​എ. ബീ​​ന, കോ​​ട്ട​​യം ഫീ​​ൽ​​ഡ് ഒൗ​​ട്ട്റീ​​ച്ച് ബ്യൂ​​റോ അ​​സി​​സ്റ്റ​​ന്‍റ ഡ​​യ​​റ​​ക്ട​​ർ സു​​ധ എ​​സ്. ന​​ന്പൂ​​തി​​രി, കോ​​ട്ട​​യം ഫീ​​ൽ​​ഡ് ഒൗ​​ട്ട്റീ​​ച്ച് ബ്യൂ​​റോ ഫീ​​ൽ​​ഡ് പ​​ബ്ലി​​സി​​റ്റി അ​​സി​​സ്റ്റ​​ന്‍റ് ടി. ​​സ​​രി​​ൻ​​ലാ​​ൽ എ​​ന്നി​​വ​​ർ വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ത്തു.