പ്ല​​സ്ടു പ​​രീ​​ക്ഷ​​യി​​ൽ മു​​ഴു​​വ​​ൻ മാ​​ർ​​ക്കും നേ​​ടി ; ഇ​വ​ർ മി​ന്നുംതാ​ര​ങ്ങ​ൾ
Wednesday, July 15, 2020 11:38 PM IST
കോ​​ട്ട​​യം: പ്ല​​സ്ടു പ​​രീ​​ക്ഷ​​യി​​ൽ മു​​ഴു​​വ​​ൻ മാ​​ർ​​ക്കും നേ​​ടി മി​​ന്നും താ​​ര​​ങ്ങ​​ളാ​​യി ഇ​​വ​​ർ.
കോ​​ട്ട​​യം സെ​​ന്‍റ് ആ​​ൻ​​സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ്ടു സ​​യ​​ൻ​​സ് ബാ​​ച്ചി​​ലെ വി​​ദ്യാ​​ർ​​ഥി ബി​​നു​​ജ വ​​ർ​​ഗീ​​സ് 1200ൽ 1200 ​​മാ​​ർ​​ക്കും നേ​​ടി സ്കൂ​​ളി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി. ക​​രി​​പ്പൂ​​ത്ത​​ട്ട് നാ​​ഗം​​വേ​​ലി എ​​ൻ.​​ജെ. വ​​ർ​​ഗീ​​സി​​ന്‍റെ​​യും (അ​​ധ്യാ​​പ​​ക​​ൻ സി​​എം​​എ​​സ് എ​​ച്ച്എ​​സ്എ​​സ് ഒ​​ള​​ശ) ബി​​ന്ദു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ്. ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം സ്കൂ​​ളി​​ലെ​​ത്തി​​യ ബി​​നു​​ജ​​യെ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ അ​​യോ​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കു​​ക​​യും മ​​ധു​​രം ന​​ൽ​​കു​​ക​​യും ചെ​​യ്തു. ബി​​രു​​ദ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ശേ​​ഷം അ​​ധ്യാ​​പി​​ക​​യാ​​കാ​​നാ​​ണ് ബി​​നു​​ജ​​യു​​ടെ താ​​ത്പ​​ര്യം.
ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച് എ​​സ്എ​​സി​​ലെ സ​​യ​​ൻ​​സ് ബാ​​ച്ചി​​ലെ അ​​തു​​ൽ സി​​റി​​യ​​ക് റോ​​യി​​ക്കും പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ മു​​ഴു​​വ​​ൻ മാ​​ർ​​ക്കും ല​​ഭി​​ച്ചു. പാ​​ലാ ഇ​​ളം​​തോ​​ട്ടം തെ​​ങ്ങും​​പ​​ള്ളി​​ൽ റോ​​യി സ്ക​​റി​​യാ​​യു​​ടെ​​യും (അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ഇ​​ക്ക​​ണോ​​മി​​ക്സ് വി​​ഭാ​​ഗം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് കൂ​​ത്താ​​ട്ടു​​കു​​ളം) മ​​ഞ്ജു തോ​​മ​​സി​​ന്‍റെ​​യും(​​ടീ​​ച്ച​​ർ അ​​ൽ​​ഫോ​​ൻ​​സ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ ഭ​​ര​​ണ​​ങ്ങാ​​നം) മ​​ക​​നാ​​ണ്. ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​ഠി​​ക്കാ​​നാ​​ണ് താ​​ത്പ​​ര്യം.​
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ് ടു ​​ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ദ്യാ​​ർ​​ഥി​​നി കാ​​ത​​ലി​​ൻ സ​​ന്താ​​ൾ ജോ​​സി​​യും മു​​ഴു​​വ​​ൻ മാ​​ർ​​ക്കും ക​​ര​​സ്ഥ​​മാ​​ക്കി.​ഇ​​ഞ്ചി​​യാ​​നി ആ​​ല​​ക്കു​​ള​​ത്തി​​ൽ അ​​ഡ്വ. ജോ​​സി ആ​​ന്‍റ​​ണി​​യു​​ടെ​​യും ലി​​ഷ​​യു​​ടെ​​യും മ​​ക​​ളാ​​ണ്.
രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് എ​​ച്ച്എ​​സ്എ​​സ് പ്ല​​സ് ടു ​​സ​​യ​​ൻ​​സ് ബാ​​ച്ചി​​ലെ സെ​​മി​​റി​​ൻ മേ​​രി ജോ​​സി​​നും ജോ​​സ​​ഫ് ടെ​​ൻ​​സ​​നും മു​​ഴു​​വ​​ൻ മാ​​ർ​​ക്ക് ല​​ഭി​​ച്ചു. കൂ​​ത്താ​​ട്ടു​​കു​​ളം ആ​​ല​​പ്പാ​​ട​​ൻ ജോ​​സ് തോ​​മ​​സി(​​ബി​​സി​​ന​​സ്, കൂ​​ത്താ​​ട്ടു​​കു​​ളം)​​ന്‍റെ​​യും സു​​ജ ജോ​​സി(​​ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രി)​​ന്‍റെ​​യും മ​​ക​​ളാ​​ണ്. ഡോ​​ക്ട​​റാ​​കാ​​നാ​​ണ് താ​​ത്പ​​ര്യം.
കൂ​​ത്താ​​ട്ടു​​കു​​ളം ബി​​എ​​സ്എ​​ൻ​​എ​​ൽ ക്വാ​​ർ​​ട്ടേ​​ഴ്സി​​ലെ ചി​​റ​​യ്ക്ക​​ൽ ടെ​​ൻ​​സ​​ണ്‍ ജോ​​സ​​ഫി​​ന്‍റെ​​യും രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് സ്കൂ​​ൾ അ​​ധ്യാ​​പി​​ക മി​​നി പി. ​​കു​​ര്യ​​ന്‍റെ​​യും മ​​ക​​നാ​​ണ് ജോ​​സ​​ഫ് ടെ​​ൻ​​സ​​ൻ. എ​​ൻ​​ജി​​നി​​യ​​റാ​​കാ​​നാ​​ണ് മോ​​ഹം.
മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ലെ സ​​യ​​ൻ​​സ് ബാ​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ അ​​ഗ്നി​​വേ​​ശ് ഗോ​​കു​​ലും പി. ​​വ​​സു​​ന്ധ​​ര​​യും മു​​ഴു​​വ​​ൻ മാ​​ർ​​ക്കു നേ​​ടി. കൊ​​ല്ലം കു​​ള​​ങ്ങ​​ര ഐ​​ശ്വ​​ര്യ​​യി​​ൽ ഡോ. ​​എ​​ൻ.​​വി.​​ഗോ​​കു​​ലി​​ന്‍റെ​​യും എ​​സ്. അ​​ഞ്ജ​​ന​​യു​​ടെ​​യും മ​​ക​​നാ​​ണ് അ​​ഗ്നി​​വേ​​ശ് ഗോ​​കു​​ൽ. ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​റാ​​യ കോ​​ഴി​​ക്കോ​​ട് തി​​രു​​വ​​ന്നൂ​​ർ കൗ​​സ്തു​​ഭ​​ത്തി​​ൽ പി. ​​സു​​ബ്ര​​മ​​ണ്യ​​ന്‍റെ​​യും കെ. ​​ബി​​ന്ദു​​വി​​ന്‍റെ​​യും മ​​ക​​ളാ​​ണ് പി. ​​വ​​സു​​ന്ധ​​ര. ഇ​​രു​​വ​​രും സ്കൂ​​ൾ ബോ​​ർ​​ഡിം​​ഗി​​ൽ താ​​മ​​സി​​ച്ചാ​​ണ് പ​​ഠ​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.
ഇ​​രു​​വ​​രെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ അ​​ഭി​​ന​​ന്ദി​​ച്ചു.
കോ​​ട്ട​​യം മൗ​​ണ്ട്കാ​​ർ​​മ​​ൽ ഗേ​​ൾ​​സ് സ്കൂ​​ളി​​ലെ മ​​രി​​യ സ​​ജി പെ​​രു​​ന്പ്രാ​​ലും ശ്രേ​​യ ആ​​ൻ ജോ​​സും ഹ്യൂ​​മാ​​നി​​റ്റീ​​സി​​ൽ മു​​ഴു​​വ​​ൻ മാ​​ർ​​ക്കും നേ​​ടി. ഇ​​രു​​വ​​രെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ശി​​ൽ​​പ അ​​ഭി​​ന​​ന്ദി​​ച്ചു.
വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ നാ​​ല് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 1200/ 1200 മാ​​ർ​​ക്ക്. സ​​യ​​ൻ​​സ് ഗ്രൂ​​പ്പി​​ൽ അ​​ഞ്ജു ജോ​​സി, ഹ്യൂ​​മാ​​നി​​റ്റീ​​സ് ഗ്രൂ​​പ്പി​​ൽ രേ​​ഷ്മ സോം, ​​ഹെ​​ല​​ൻ പോ​​ൾ, ദി​​വ്യ അ​​ന്ന വ​​ർഗീ​​സ് എ​​ന്നീ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് അ​​ഭി​​മാ​​ന നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. പ​​രീ​​ക്ഷ എ​​ഴു​​തി​​യ 177 പേ​​രും വി​​ജ​​യി​​ച്ചു.