മാ​​ഞ്ഞൂ​​രി​​ൽ ഓ​​ണ്‍​ലൈ​ൻ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി
Thursday, August 13, 2020 11:53 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് 19 ജാ​​ഗ്ര​​ത​​യു​​ടെ ഭാ​​ഗ​​മാ​​യി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഓ​​ണ്‍​ലൈ​​ൻ ആ​​യി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​ക​​ൾ കൂ​ടാ​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ ഓ​​ണ്‍​ലൈ​നാ​യി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി കൂ​​ടി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ഓ​​ടെ​​യാ​​ണ് ക​​മ്മി​​റ്റി ആ​​രം​​ഭി​​ച്ച​​ത്.
ക​​മ്മി​​റ്റി കൂ​​ടു​​ന്ന​​തി​​ന് അം​​ഗ​​ങ്ങ​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി നോ​​ട്ടീ​​സും അ​​ജ​​ണ്ട​​യും ന​​ൽ​​കി​​യി​​രു​​ന്നു. ഓ​​ണ്‍​ലൈ​​ൻ മീ​​റ്റിം​​ഗ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നു ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, കോ​​വി​​ഡ് ഫ​​സ്റ്റ്‌​ലൈ​​ൻ ട്രീ​​റ്റു​​മെ​​ന്‍റ് സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണം 2020/21 എ​​ന്നി​​വ​​യാ​​യി​​രു​​ന്നു അ​​ജ​​ണ്ട.
സ​​ർ​​ക്കാ​​ർ മാ​​ന​​ദ​​ണ്ഡ​​മ​​നു​​സ​​രി​​ച്ചു​​ള്ള രേ​​ഖ​​ക​​ൾ സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് ബാ​​ബു ഒ​​രു​​ക്കി. പ​​ഞ്ചാ​​യ​​ത്തി​​ലെ ഐ​​ടി വി​​ഭാ​​ഗ​​മാ​​ണ് മീ​​റ്റിം​​ഗി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ചെ​​യ്ത​​ത്.
കൂ​​ടാ​​തെ ഓ​​ണ്‍​ലൈ​​ൻ മീ​​റ്റിം​​ഗ് റെ​​ക്കോ​​ർ​​ഡ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​​വും ഒ​​രു​​ക്കി​​യി​​രു​​ന്നു.