ത​​ള​​ർ​​ന്നു​വീ​​ണ വീ​​ട്ട​​മ്മ​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ ആ​ളു​ക​ൾ മ​ടി​ച്ചു; തു​ണ​യാ​യ​തു ജ​ന​പ്ര​തി​നി​ധി​ക​ൾ
Tuesday, September 29, 2020 11:11 PM IST
ക​​ടു​​ത്തു​​രു​​ത്തി: ബോ​​ധ​​ര​​ഹി​​ത​​യാ​​യി ത​​ള​​ർ​​ന്നു​വീ​​ണ വീ​​ട്ട​​മ്മ​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ കോ​​വി​​ഡ് ഭീ​​തി​​യി​​ൽ ആ​​ളു​​ക​​ൾ മ​​ടി​​ച്ച​​പ്പോ​​ൾ തു​​ണ​​യാ​​യ​​ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ.
കാ​​പ്പും​​ത​​ല തോ​​ട്ട​​ക്കു​​റ്റി പ​​ലേ​​കു​​ന്നേ​​ൽ കാ​​ഞ്ഞി​​രം​​കു​​ഴു​​പ്പി​​ൽ ശ​​ശി​​യു​​ടെ ഭാ​​ര്യ ച​​ന്ദ്രി​​ക​​യാ​​ണ് ത​​ള​​ർ​​ച്ച അ​​നു​​ഭ​​വ​​പ്പെ​​ട്ട് ബോ​​ധ​​ര​​ഹി​​ത​​യാ​​യി ത​​ള​​ർ​​ന്നു വീ​​ണ​​ത്. വീ​​ട്ടി​​ൽ അ​​വ​​ശ​​യാ​​യി വീ​​ണു​കി​​ട​​ന്ന ച​​ന്ദ്രി​​ക​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ കോ​​വി​​ഡ് രോ​​ഗ​​ഭീ​​തി​​യി​​ൽ ആ​​ളു​​ക​​ൾ മ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
സ​​ഹാ​​യ​​ത്തി​​ന് ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും കി​​ട്ടാ​​താ​​യ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​ക​​പ്പ​​ള്ളി, ടെ​​സി സി​​റി​​യ​​ക് എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ തോ​​മ​​സ് പ​​ന​​ക്ക​​യ്നും എം​​എ വി​​ദ്യാ​​ർ​​ഥി​​യാ​​യ സ​​ന​​ത്ത് പ​​ലേ​​ക്കു​​ന്നേ​​ലും ചേ​​ർ​​ന്നാ​​ണ് മ​​ല​​മു​​ക​​ളി​​ൽ​നി​​ന്ന് ഏ​​റേ ദൂ​​രം ചു​​മ​​ന്ന് റോ​​ഡി​​ലെ​​ത്തി​​ച്ച് ആം​​ബു​​ല​​ൻ​​സി​​ൽ ക​​യ​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. സു​​ര​​ക്ഷാ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ച്ചു പി​പി​ഇ ധ​​രി​​ച്ചാ​​ണ് ഇ​​വ​​ർ ച​​ന്ദ്രി​​ക​​യെ ചു​​മ​​ന്ന് ആം​​ബു​​ല​​ൻ​​സി​​ലെ​​ത്തി​​ച്ച​​ത്.