ച​ങ്ങ​നാ​ശേ​രി -​ ക​വി​യൂ​ർ റോ​ഡ് വി​ക​സ​നത്തിന് മെല്ലപ്പോക്ക്
Tuesday, October 20, 2020 11:27 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഴ​​യും കോ​​വി​​ഡ് രോ​​ഗ​​വ്യാ​​പ​​ന​​വും മൂ​​ലം ച​​ങ്ങ​​നാ​​ശേ​​രി -​ ക​​വി​​യൂ​​ർ റോ​​ഡ് വി​​ക​​സ​​ന ജോ​​ലി​​ക​​ൾ ത​​ട​​സ​​പ്പെ​​ടു​​ന്നു. റ​​വ​​ന്യു, പൊ​​തു​​മ​​രാ​​മ​​ത്തു വി​​ഭാ​​ഗ​​ങ്ങ​​ൾ ചേ​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യ പു​​റ​​ന്പോ​​ക്ക് ഒ​​ഴി​​പ്പി​​ക്ക​​ലും എ​​ങ്ങു​​മെ​​ത്തി​​യി​​ല്ല. പാ​​യി​​പ്പാ​​ട്, തൃ​​ക്കൊ​​ടി​​ത്താ​​നം, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​ക​​ളി​​ലാ​​ണ് പു​​റ​​ന്പോ​​ക്ക് കൈ​യേ​​റ്റം അ​​ധി​​ക​​വും ക​​ണ്ടെ​​ത്തി​​യ​​ത്. ഈ ​​റോ​​ഡി​​ന്‍റെ പെ​​രു​​ന്ന മു​​ത​​ൽ ഗ​​വ​. എ​​ൽ​​പി സ്കൂ​​ൾ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് സ്വ​​കാ​​ര്യ വ്യ​​ക്തി വി​​ട്ടു​​കൊ​​ടു​​ത്ത സ്ഥ​​ല​​ത്ത് ഓ​​ട​​നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും മ​​ഴ​​മൂ​​ലം ഓ​​ട​​യി​​ൽ വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​കു​​ന്ന​​ത് നി​​ർ​​മാ​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി​​ട്ടു​​ണ്ട്. കോ​​വി​​ഡു മൂ​​ലം നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ഭ്യ​​മാ​​കു​​ന്നി​​ല്ലെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
കി​​ഫ്ബി ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് റോ​​ഡ് വി​​ക​​സ​​നം ന​​ട​​ക്കു​​ന്ന​​ത്. ടാ​​റിം​​ഗി​​ന് ഏ​​ഴു മീ​​റ്റ​​ർ വീ​​തി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്നാ​​ണ് കി​​ഫ്ബി​​യു​​ടെ നി​​ർ​​ദേ​​ശം. ഈ ​​റോ​​ഡി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ 12 മീ​​റ്റ​​ർ​​വ​​രെ വീ​​തി​​യു​​ണ്ടെ​​ങ്കി​​ലും പൂ​​ച്ചി​​മു​​ക്കു മു​​ത​​ൽ രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​ൻ​​വ​​രെ ആ​​റു​​മീ​​റ്റ​​ർ വീ​​തി പോ​​ലും ടാ​​റിം​​ഗി​​നു ല​​ഭി​​ക്കാ​​ത്ത​​ത് വി​​ക​​സ​​ന​​ത്തി​​നു പ്ര​​തി​​സ​​ന്ധി​​യാ​​ണ്. പു​​റ​​ന്പോ​​ക്കി​​ലു​​ള്ള കു​​ടും​​ബ​​ങ്ങ​​ളെ ഒ​​ഴി​​പ്പി​​ക്കു​​ന്പോ​​ൾ ഇ​​വ​​ർ​​ക്ക് ലൈ​​ഫ് പ​​ദ്ധ​​തി പ്ര​​കാ​​രം വീ​​ട് ന​​ൽ​​ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ങ്ങ​​ളും വേ​​ഗ​​ത്തി​​ലാ​​യി​​ട്ടി​​ല്ല.