ചേ​ന​പ്പാ​ടി കാ​ക്ക​ക്ക​ല്ല് - പു​റ​പ്പ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി
Monday, October 26, 2020 10:16 PM IST
ചേ​ന​പ്പാ​ടി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന കാ​ക്ക​ക്ക​ല്ല് - പു​റ​പ്പ റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. കാ​ക്ക​ക്ക​ല്ല് ക​യ​റ്റം തു​ട​ങ്ങി ചെ​റു​നാ​ര​കം പ​ടി മു​ത​ൽ പു​റ​പ്പ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഏ​റെ​യും ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ലെ ടാ​റിം​ഗ് പൊ​ളി​ഞ്ഞു മെ​റ്റ​ൽ ഇ​ള​കി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നുപോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇതോടെ അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചേ​ന​പ്പാ​ടി​യോ​ട് ചേ​ർ​ന്ന് ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കുന്നതോ ടൊപ്പം ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന വ​ഴി​വി​ള​ക്കു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.