ഇ-​​​​ഗ​​​​വേ​​​​ണ​​​​ൻ​​​​സ്: ജി​​​​ല്ല​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​നും കു​​​​രി​​​​ശും​​​​മൂ​​​​ട് അ​​​​ക്ഷ​​​​യയ്ക്കും പു​​​ര​​​സ്കാ​​​രം
Wednesday, October 28, 2020 11:26 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ-​​​​ഗ​​​​വേ​​​​ണ​​​​ൻ​​​​സ് പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വെ​​​​ബ് സൈ​​​​റ്റി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ജി​​​​ല്ല​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റ് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ മി​​​​ക​​​​ച്ച അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​മാ​​​​യി വാ​​​​ഴ​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കു​​​​രി​​​​ശും​​​​മൂ​​​​ട് അ​​​​ക്ഷ​​​​യ കേ​​​​ന്ദ്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ജി​​​​ല്ല​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സ​​​​മ​​​​ഗ്ര​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും ഡ​​​​യ​​​​റ​​​​ക്ട​​​​റി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഇം​​​​ഗ്ലീ​​​​ഷ്-​​​​മ​​​​ല​​​​യാ​​​​ളം വെ​​​​ബ്സൈ​​​​റ്റി​​​​ന് ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഡി​​​​ജി​​​​റ്റ​​​​ൽ ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക് സെ​​​​ന്‍റ​​​​ർ (എ​​​​ൻ​​​​ഐ​​​​സി) രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത സൈ​​​​റ്റ് കാ​​​​ഴ്ച​​​വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ്ക്രീ​​​​ൻ റീ​​​​ഡ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വാ​​​​യി​​​​ച്ചു കേ​​​​ൾ​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും. എ​​​​ൻ​​​​ഐ​​​​സി​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ് അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​ത്.

വി​​​​വ​​​​ര സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി വി​​​​പു​​​​ല​​​​മാ​​​​യ സേ​​​​വ​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് വ​​​​യ​​​​നാ​​​​ട്ടി​​​​ലെ കൊ​​​​റോം അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ത്തി​​​​നൊ​​​​പ്പം കു​​​​രി​​​​ശും​​​​മൂ​​​​ട് അ​​​​ക്ഷ​​​​യ കേ​​​​ന്ദ്ര​​​​ത്തെ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

ആ​​​​ധാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​ർ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​ഞ്ചിം​​​​ഗ് സം​​​​വി​​​​ധാ​​​​നം, എ​​​​ല്ലാ മാ​​​​സ​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന അ​​​​വ​​​​ലോ​​​​ക​​​​നം, സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ, എ​​​​സ്എം​​​​എ​​​​സ്, എ​​​​ഫ്എം റേ​​​​ഡി​​​​യോ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും ഈ ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണ്.