തൂ​ത്തൂ​ട്ടി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഓ​ർ​മ​ത്തി​രു​നാളിനു കൊടിയേറി
Sunday, November 22, 2020 11:50 PM IST
തി​​രു​​വ​​ഞ്ചൂർ: തൂ​​ത്തൂ​​ട്ടി മോ​​ർ ഗ്രീ​​ഗോ​​റി​​യ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശു​​ദ്ധ പ​​രു​​മ​​ല തി​​രു​​മേ​​നി​​യു​​ടെ ഓ​​ർ​​മ​​ത്തി​​രു​​നാളി​​നും പ​​ള്ളി​​യു​​ടെ ക​​ല്ലി​​ടീ​​ൽ തി​​രു​​നാ​​ളി​​നും കൊ​​ടി​​യേ​​റി. ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​റും ഇ​​ടു​​ക്കി ഭ​​ദ്ര​​സ​​നാ​​ധി​​പ​​നു​​മാ​​യ സ​​ഖ​​റി​​യാ​​സ് മാ​​ർ പീ​​ല​​ക്സീ​​നോ​​സ് കൊ​​ടി​​യേ​​റ്റി. ജ​​റു​​ശ​​ലേം പാ​​ത്രി​​യ​​ർ​​ക്ക​​ൽ വി​​കാ​​ർ മാ​​ത്യൂ​​സ് മോ​​ർ തീ​​മോ​​ത്തി​​യോ​​സ്, ബ​​ർ​​ശീ​​മോ​​ൻ റ​​ന്പാ​​ൻ, വി​​കാ​​രി ഫാ. ​​ജോ​​സി അ​​ട്ട​​ച്ചി​​റ, സ​​ഹ​​വി​​കാ​​രി ഫാ. ​​ബി​​നോ​​യ് കു​​ന്ന​​ത്ത് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
28, 29 തീ​​യ​​തി​​ക​​ളി​​ലാ​​ണ് പെ​​രു​​ന്നാ​​ൾ. 28ന് ​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രു​​ടെ പ്ര​​ധാ​​ന കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന. ഏ​​ഴി​​ന് തി​​രു​​നാ​​ൾ സ​​ന്ദേ​​ശം. 29ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് മൂ​ന്നി​ന്മേ​​ൽ കു​​ർ​​ബാ​​ന​​യ്ക്ക് സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​മാ​​യ തോ​​മ​​സ് മോ​​ർ തീ​​മോ​​ത്തി​​യോ​​സ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​റും ഇ​​ടു​​ക്കി ഭ​​ദ്ര​​ാസ​​നാ​​ധി​​പ​​നു​​മാ​​യ സ​​ഖ​​റി​​യാ​​സ് മാ​​ർ പീ​​ല​​ക്സീ​​നോ​​സ്, ജ​​റു​​ശ​​ലേം പാ​​ത്രി​​യ​​ർ​​ക്ക​​ൽ വി​​കാ​​ർ മാ​​ത്യൂ​​സ് മോ​​ർ തീ​​മോ​​ത്തി​​യോ​​സ് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മ​​ക​​ത്വം വ​​ഹി​​ക്കും. തി​​രു​​നാൾ ശു​​ശ്രൂ​​ഷ​​ക​​ൾ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ മൊ​​ബൈ​​ൽ ആ​​പ്പി​​ലൂ​​ടെ​​യും ഫേ​സ്ബു​​ക്കി​​ലൂ​​ടെ​​യും ത​ത്സ​​മ​​യം സം​​പ്രേ​​ക്ഷ​​ണം ചെ​​യ്യു​​മെ​​ന്നും അ​​റി​​യി​​ച്ചു.