കു​​റ​​വി​​ല​​ങ്ങാ​​ട് ക​​ച്ച​​മു​​റു​​ക്കി വ​​നി​​താ​​ര​​ത്ന​​ങ്ങ​​ൾ
Tuesday, November 24, 2020 10:15 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ളു​​ടെ ത​​ട്ട​​ക​​മെ​​ന്ന വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നാ​​ണു കു​​റ​​വി​​ല​​ങ്ങാ​​ട്. പ​​ഞ്ചാ​​യ​​ത്തി​​ൽ വേ​​ണ്ടി​​വ​​ന്നാ​​ൽ ഒ​​റ്റ​​യ്ക്കു ഭ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ശ​​ക്തി​​യാ​​ണ് ഇ​​വി​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്. അ​​തി​​നാ​​ൽ ത​​ന്നെ ഇ​​ക്കു​​റി അ​​ങ്ക​​ക്ക​​ള​​രി​​യി​​ൽ ഇ​​ട​​തു​ -വ​​ല​​ത് മു​​ന്ന​​ണി​​ക​​ൾ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​കാ​​രെ ത​​ന്നെ​​യാ​​ണ്. ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​പ്ര​​തി​​നി​​ധി​​യാ​​യ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​യാ​​ണു വി​​ജ​​യി​​ച്ച​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി​​ക​​ളെ​യാ​​യി​​രു​​ന്നു മൂ​​ന്ന് മു​​ന്ന​​ണി​​ക​​ളും അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.
21,374 വോ​​ട്ട് നേ​​ടി​​യാ​​യി​​രു​​ന്നു സ​​ഖ​​റി​​യാ​​സി​​ന്‍റെ വി​​ജ​​യം. ഇ​​ട​​തു​​മു​​ന്ന​​ണി സ്വ​​ത​​ന്ത്ര​​നാ​​യി​​രു​​ന്ന തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ 17,238 വോ​​ട്ട് നേ​​ടി. എ​​ൻ​​ഡി​​എ​​യി​​ൽ സി​​വി​​ൽ​​സ​​ണ്‍ സെ​​ബാ​​സ്റ്റ്യ​​ൻ 4128 വോ​​ട്ട് നേ​​ടി. കു​​റ​​വി​​ല​​ങ്ങാ​​ട്, ക​​ട​​പ്ലാ​​മ​​റ്റം, കാ​​ണ​​ക്കാ​​രി പ​​ഞ്ചാ​​യ​​ത്തു​​ക​​ളും മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ 11 വാ​​ർ​​ഡു​​ക​​ളും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ് ഡി​​വി​​ഷ​​ൻ. ഇ​​ത്ത​​വ​​ണ ഇ​​ട​​ത് -വ​​ല​​ത് മു​​ന്ന​​ണി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ഡി​​വി​​ഷ​​നു പു​​റ​​ത്തു​​നി​​ന്നാ​​ണ്. വി​​ജ​​യി​​ച്ചെ​​ത്തി​​യാ​​ൽ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ലേ​​ക്ക് ന​​ട​​ന്ന​​ടു​​ക്കേ​​ണ്ട​​വ​​രാ​​ണ് ഇ​​രു​​മു​​ന്ന​​ണി​​ക​​ളു​​ടേ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ന്ന​​ത് മ​​ത്സ​​ര​​വീ​​ര്യം വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.
യു​​ഡി​​എ​​ഫ് രം​​ഗ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് ക​​ടു​​ത്തു​​രു​​ത്തി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ൻ മു​​ൻ അം​​ഗ​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്ന മേ​​രി സെ​​ബാ​​സ്റ്റ്യ​​നെ​​യാ​​ണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജോ​​സ​​ഫ് പ്ര​​തി​​നി​​ധി​​യാ​​ണ് മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഓ​​ർ​​ഫ​​ണേ​​ജ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് അം​​ഗം, കു​​ടും​​ബ കോ​​ട​​തി കൗ​​ണ്‍​സി​​ല​​ർ എ​​ന്നീ ​മേ​​ഖ​​ല​​ക​​ളി​​ലും സ​​ജീ​​വ​​മാ​​യി​​ട്ടു​​ണ്ട്.
കെ​​സി​​വൈ​​എം, മാ​​തൃ​​വേ​​ദി എ​​ന്നി​​വി​​യി​​ലൂ​​ടെ പൊ​​തു​​രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ല​​ട​​ക്ക​​മെ​​ത്തി​​യ നി​​ർ​​മ​​ല ജി​​മ്മി​​യെ​​യാ​​ണ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ലൂ​​ടെ ഇ​​ട​​തു​​മു​​ന്ന​​ണി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.
ളാ​​ലം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്, ഡി​​പി​​സി അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. വ​​നി​​താ കേ​ര​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​യു​​മാ​​ണ് നി​​ർ​മ​​ല. വ​​നി​​ത വി​​ക​​സ​​ന കേ​​ർ​​പ​​റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡം​​ഗം, അ​​ർ​​ബ​​ൻ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ്, പാ​​ലാ രൂ​​പ​​ത പാ​​സ്റ്റ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​​ഴി​​ഞ്ഞ ത​​വ​​ണ ക​​ടു​​ത്തു​​രു​​ത്തി ഡി​​വി​​ഷ​​നി​​ൽ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ജ​​ന​​വി​​ധി തേ​​ടി​​യ ല​​ക്ഷ്മി ജ​​യ​​ദേ​​വി​​നെ​​യാ​​ണ് എ​​ൻ​​ഡി​​എ ഇ​​ക്കു​​റി കു​​റ​​വി​​ല​​ങ്ങാ​​ട് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. ഡി​​വി​​ഷ​​നി​​ൽ​​നി​​ന്നു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​യെ​​ന്ന​​ത് ല​​ക്ഷ്മി​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.
ഐ​​ടി​​സി അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന ല​​ക്ഷ്മി ഇ​​പ്പോ​​ൾ യോ​​ഗ അ​​ധ്യാ​​പി​​ക​​യും ചെ​​റു​​കി​​ട​ വ്യ​​വ​​സാ​​യ​ സം​​രം​​ഭ​​ക​​യു​​മാ​​ണ്. ബി​​ജെ​​പി മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​ണ്.

അ​​യ​​ർ​​ക്കു​​ന്ന​​ത്ത് ഇ​​ഞ്ചോ​​ടി​​ഞ്ച്

അ​​യ​​ർ​​ക്കു​​ന്നം: വ​​നി​​താ സം​​വ​​ര​​ണ​​ത്തി​​ൽ​​നി​​ന്നു ജ​​ന​​റ​​ൽ വാ​​ർ​​ഡാ​​യി മാ​​റി​​യ അ​​യ​​ർ​​ക്കു​​ന്നം ഡി​​വി​​ഷ​​നി​​ൽ ഇ​​ക്കു​​റി ഇ​​ഞ്ചോ​​ടി​​ഞ്ചു പോ​​രാ​​ട്ടം. ഡി​​വി​​ഷ​​ൻ രൂ​​പീ​ക​​രി​​ച്ചി​​ട്ടു നാ​​ല് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നു. ഇ​​തി​​ൽ ര​​ണ്ടു ത​​വ​​ണ യു​​ഡി​​എ​​ഫും ര​​ണ്ടു ത​​വ​​ണ എ​​ൽ​​ഡി​​എ​​ഫും വി​​ജ​​യി​​ച്ചു. യു​ഡി​​എ​​ഫി​​നു മേ​​ൽ​​കൈ​​യു​​ള്ള ഡി​​വി​​ഷ​​നി​​ൽ ഇ​​ത്ത​​വ​​ണ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റ ഇ​​ട​​തു​പ്ര​​വേ​​ശ​​നം ഏ​​തു രീ​​തി​​യി​​ൽ ബാ​​ധി​​ക്കു​​മെ​​ന്നാ​​ണ് ഏ​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ലെ ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല​​യും എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ബി​​ജെ​​പി​​യി​​ലെ കെ.​​പി. ഭു​​വ​​നേ​​ശു​​മാ​​ണു മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്.
അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ൻ വാ​​ർ​​ഡു​​ക​​ളും മാ​​ലം ഒ​​ഴി​​കെ​​യു​​ള്ള മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ർ​​ഡു​​ക​​ളും മാ​​ങ്ങാ​​നം ഒ​​ഴി​​കെ​​യു​​ള്ള വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ർ​​ഡു​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് അ​​യ​​ർ​​ക്കു​​ന്നം ഡി​​വി​​ഷ​​ൻ. ക​​ഴി​​ഞ്ഞ ത​​വ​​ണ സി​​പി​​എ​​മ്മി​​ലെ ഫ്ളോ​​റി മാ​​ത്യു​​വി​​നെ​​യാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ലെ ലി​​സ​​മ്മ ബേ​​ബി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.
യു​​ഡി​​എ​​ഫി​​ൽ കോ​​ണ്‍​ഗ്ര​​സി​​നു ല​​ഭി​​ച്ച സീ​​റ്റി​​ൽ സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തെ​​ച്ചൊ​​ല്ലി തു​​ട​​ക്കം മു​​ത​​ൽ അ​​പ​​സ്വ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു. എ ​​ഗ്രൂ​​പ്പി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന സീ​​റ്റ് അ​​വ​​സാ​​ന നി​​മി​​ഷം ഐ ​​ഗ്രൂ​​പ്പി​​നു ല​​ഭി​​ക്കു​​ക​​യും ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക ന​​ൽ​​കി​​യ റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സി​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കെ​എ​സ്‌​യു​വി​​ലൂ​​ടെ സ​​ജീ​​വ രാ​​ഷ്‌​ട്രീ​യ​​ത്തി​​ൽ എ​​ത്തി​​യ റെ​​ജി കെ​എ​സ്‌​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം, മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തു​​ട​​ങ്ങി​യ ​സ്ഥാ​​ന​​ങ്ങ​​ൾ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. നി​​ര​​വ​​ധി സാം​​സ്കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഭാ​​ര​​വാ​​ഹി​​യാ​​ണ്.
എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ൽ 25 വ​​ർ​​ഷം പ​​ഞ്ചാ​​യ​​ത്ത് അ​​ങ്ക​​മാ​​യി​​രു​​ന്നു. മൂ​​ന്നു ത​​വ​​ണ പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റെ ഓ​​ഫീ​​സ് ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​ണ്. കെ​എ​​സ്‌​​സി​​യി​​ലൂ​​ടെ പൊ​​തു​രം​​ഗ​​ത്ത് എ​​ത്തി​​യ ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടു ത​​വ​​ണ ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ സ​​മി​​തി​​യം​​ഗ​​മാ​​യി​​രു​​ന്നു.
വ​​ട​​വാ​​തൂ​​ർ മാ​​ലി​​ന്യ സം​​സ്ക​​ര​​ണ കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​മ​​ര​​ത്തി​​ന്‍റെ മു​​ന്ന​​ണി പോ​​രാ​​ളി കെ.​​പി. ഭു​​വ​​നേ​​ശാ​​ണ് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​മു​​ന്ന​​ണി വി​​ട്ടു​​പോ​​യ​​തും കോ​​ണ്‍​ഗ്ര​​സി​​നു​​ള്ളി​ലെ അ​​സ്വാ​​ര​​സ്യ​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​നെ വ​​ല​​യ്ക്കു​​ന്നു​​ണ്ട്. എ​​ൽ​​ഡി​​എ​​ഫി​​നൊ​​പ്പ​​മെ​​ത്തി​​യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ഇ​​ത്ത​​വ​​ണ ഡി​​വി​​ഷ​​ൻ പി​​ടി​​ക്കു​​മെ​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ്. ഇ​​ട​​തു​​വ​​ല​​തു മു​​ന്ന​​ണി​​ക​​ളി​​ലെ വോ​​ട്ടു​​ക​​ളി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കി നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്താ​​നാ​​ണ് എ​​ൻ​​ഡി​​എ ശ്ര​​മം.