ക​ളം​നി​റ​ഞ്ഞ് പു​ഞ്ചി​രി തൂ​കി മു​ന്നോ​ട്ട്
Tuesday, December 1, 2020 9:45 PM IST
കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റ​വി​ല​ങ്ങാ​ട് ഡി​വി​ഷ​ന്‍ വ​നി​ത​ക​ളു​ടെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലേ​ക്ക്. കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് മ​ത്സ​ര​വി​ജ​യ​മെ​ന്ന​തി​നാ​ല്‍ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ണ്ണ​യി​ട്ട യ​ന്ത്ര​ം കണക്കേ​യാ​ണ് പ്രചാരണപ്രവർത്തനങ്ങൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ട്ട് കാ​ണാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ൾ.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​മ​ല ജി​മ്മി ക​ട​പ്ലാ​മ​റ്റം, മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം. ചെ​റി​യ ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്താ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ച് സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.
വ്യാ​ഴാ​ഴ്ച സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നി​ര്‍​മല. കു​റ​വി​ല​ങ്ങാ​ട്ട് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം ഒ​രു ദി​വ​സം ഒ​രു പ​ഞ്ചാ​യ​ത്ത് എ​ന്ന ക്ര​മ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മേരി സെ​ബാ​സ്റ്റ്യ​ന്‍ കു​റ​വി​ല​ങ്ങാ​ടും ക​ട​പ്ലാ​മ​റ്റ​വും പി​ന്നി​ട്ട് ഇ​ന്ന​ലെ കാ​ണ​ക്കാ​രി​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം. ഇ​ന്ന് മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​ര്യ​ട​നം. ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഇ​ന്ന​ലെ.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്മി ജ​യ​ദേ​വ് ഇ​ന്ന​ലെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ മാ​ഞ്ഞൂ​രി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം. സ്വ​ന്തം പ്ര​ചാ​ര​ണ​ത്തി​നൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ര്‍​ഡി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​ക്കാ​ന്‍​പി​ടി​ക്കാ​നു​ള്ള ചു​മ​ത​ല​യും വ​ഹി​ച്ചാ​ണ് ല​ക്ഷ്മി​യു​ടെ പ്ര​വ​ര്‍​ത്ത​നം.
മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് നാ​ല്, ആ​റ്, 10, 11 വാ​ര്‍​ഡു​ക​ള​ട​ങ്ങു​ന്ന ക്ല​സ്റ്റ​റി​നൊ​പ്പം പ​ത്താം വാ​ര്‍​ഡിന്‍റെ പൂ​ര്‍​ണ​ചു​മ​ത​ല​യും പാര്‍ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.