വാ​ർ​ഡ് -23 മു​നി​സി​പ്പ​ൽ
Wednesday, December 2, 2020 10:29 PM IST
എ​ൻ​ഡി​എ​യു​ടെ ശ​ക്തികേ​ന്ദ്ര​മാ​യ മു​നി​സി​പ്പ​ൽ വാ​ർ​ഡ് നി​ല നി​ർ​ത്താ​ൻ മു​ൻ കൗ​ണ്‍​സി​ല​റെ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ അ​ങ്ക​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​യ​മവി​ദ്യാ​ർ​ഥി​യും കെഎസ്‌ യു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ​സ്.​ വി​ഷ്ണു​ദേ​വാ​ണ് വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പ​ഠ​ന​ത്തോ​ടൊ​പ്പം സ്വ​കാ​ര്യ കേ​ബി​ൾ ചാ​ന​ലി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യു​ക​യാ​ണ്. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് യൂ​ണി​യ​ൻ മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യി​രു​ന്നു. റേ​ഷ​ൻ വ്യാ​പാ​രി​യാ​യ സി.​കെ.​ വേ​ണു​ഗോ​പാ​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി. സി​പി​എം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​ൻ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന പി.​ജി രാ​ജ​ശേ​ഖ​ര​നാ​ണ് വാ​ർ​ഡി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ത​വ​ണ രാ​ജ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ രേ​ണു​കാ രാ​ജ​ശേ​ഖ​ര​നും തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​പ്പോ​ൾ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ന്ധു​വാ​യ മാ​യാ ദി​നു​വും എ​ൻ​ഡി​എ കൗ​ണ്‍​സി​ല​ർ​മാ​രാ​യി​രു​ന്നു.