വേ​ത​നം സം​ബ​ന്ധി​ച്ച് ഉ​ട​ൻ തീ​രു​മാ​നം എടുക്ക​ണ​മെ​ന്ന്
Wednesday, December 2, 2020 10:31 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​ഠി​ച്ച് ശിപാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് നി​യോ​ഗി​ച്ചി​രു​ന്ന ക​മ്മി​റ്റി താ​ത്ക്കാ​ലി​ക, ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം സം​ബ​ന്ധി​ച്ച് എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ടു​ക്കി ജി​ല്ലാ ടൂ​റി​സം കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. വാ​ഗ​മ​ണ്‍ ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ വാ​ഗ​മ​ണ്‍ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഗാ​ർ​ഡു​മാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദി​വ​സം 350 രൂ​പ ശ​ന്പ​ള​ത്തി​ലാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന തു​ച്ഛ​മാ​യ ഫീ​സി​ൽ നി​ന്നാ​ണ് ശ​ന്പ​ളം ന​ൽ​കു​ന്ന​തെ​ന്ന് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 12,000 രൂ​പ​വ​രെ ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്നു​ണ്ട്. ഒ. ​ജെ. ജോ​ണ്‍ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.