ചി​ന്ന​ക്ക​നാ​ൽ ര​ണ്ടാം​വാ​ർ​ഡി​ൽ ഏ​ഴു​പേ​രു​ടെ അ​ഭി​മാ​ന​പ്പോ​രാ​ട്ടം
Wednesday, December 2, 2020 10:33 PM IST
രാ​ജ​കു​മാ​രി: തോ​ട്ടം മേ​ഖ​ല​യാ​യ ചി​ന്ന​ക്ക​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് ഏ​ഴു​പേ​രാ​ണ്. യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി​യും മൂ​ന്നു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് മ​ത്സ​ര രം​ഗ​ത്തെ​ത്തി​യ സി​പി​എം വി​മ​ത​രാ​ണ് മൂ​ന്നു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മു​ള്ള വാ​ർ​ഡി​ൽ ആ​കെ 545 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. മ​ത്സ​രം ക​ടു​ത്ത​തോ​ടെ ഏ​റ്റ​വും​കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് സി​പി​എ​മ്മാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​പ്പം​നി​ന്ന വാ​ർ​ഡ് നി​ല​നി​ർ​ത്താ​നു​ള്ള ക​ടു​ത്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് സി​പി​എം. ഇ​ട​തു​പ​ക്ഷ​ത്തെ വി​മ​ത​രെ മു​ത​ലെ​ടു​ത്ത് വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫും. ഇ​ട​ത്, വ​ല​തു മു​ന്ന​ണി​ക​ളി​ലെ പ​ട മു​ത​ലാ​ക്കി വി​ജ​യം ഉ​റ​പ്പി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ഡി​എം​കെ​യും എ​ൻ​ഡി​എ​യും.