വാ​ളാ​ർ​ഡി ആ​രെ തു​ണ​യ്ക്കും ?
Wednesday, December 2, 2020 10:34 PM IST
കു​മ​ളി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ വി​ധി നി​ർ​ണ​യി​ക്കു​ന്ന വാ​ളാ​ർ​ഡി ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ ആ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ക അ​സാ​ധ്യ​മാ​ണ്. ഇ​രു മു​ന്ന​ണി​ക​ളെ​യും മാ​റി​മാ​റി പ​രീ​ക്ഷി​ച്ചി​ട്ടു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന്‍റെ കോ​ണ്‍​ഗ്ര​സി​ലെ പി.​ആ​ർ. അ​യ്യ​പ്പ​നും എ​ൽ​ഡി​എ​ഫി​ന്‍റെ സി​പി​ഐ​യു​ടെ എ​സ്.​പി. രാ​ജേ​ന്ദ്ര​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ലെ പി.​എ​സ്. അ​നൂ​പും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം.

കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ർ​ഡു​ക​ളും വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളും പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് വാ​ളാ​ർ​ഡി ഡി​വി​ഷ​ൻ. 35 പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ളി​ലാ​യി 33,000-ത്തി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​ആ​ർ. അ​യ്യ​പ്പ​ൻ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തോ​ട്ടം തൊ​ഴി​ലാ​ളി ഹൗ​സിം​ഗ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ്ലോ​ക്ക്, ഗ്ര​ാമ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.