മോ​ഷ​ണ​ശ്ര​മം ന​ട​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​നം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി
Wednesday, December 2, 2020 10:34 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ തൂ​ക്ക​പ​ാല​ത്തെ ശാ​ഖ​യി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ സ്ഥാ​പ​നം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​വാ​ൻ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും ക​വ​ർ​ച്ചാ മു​ന്ന​റി​യി​പ്പ് അ​ലാ​റ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.06-നും 2.16-​നും ഇ​ട​യി​ലാ​ണ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​തെ​ന്നാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ശാ​ഖ​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും സേ​ഫ് തു​റ​ക്കാ​നാ​യി​ല്ല. സേ​ഫി​ൽ 1.04 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​പ്പ​ണ​യ ഉ​രു​പ്പ​ടി​ക​ളും നാ​ല​ര​ല​ക്ഷം രൂ​പ​യു​മു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ സേ​ഫ് തു​റ​ക്കാ​ൻ ശ്ര​മി​ക്കാ​തി​രു​ന്ന​തും സം​ശ​യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. ശാ​ഖ​യി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സ്ഥാ​പ​ന അ​ധി​കാ​രി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ​നി​ന്നും വ്യ​ക്ത​മാ​യ​ത്. ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നു​പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നു പി​ന്നി​ൽ ര​ണ്ടം​ഗ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും മോ​ഷ്ടാ​ക്ക​ളെ​കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഷ​ട്ട​റി​ന്‍റെ താ​ഴെ​യു​ള്ള ഭാ​ഗം ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് അ​ക​ത്തി​മാ​റ്റി​യ ശേ​ഷ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്നി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.