മൂ​ന്നാ​ർ മ​ല​നി​ര​ക​ളി​ൽ പു​ള്ളി​കാ​ശി​ത്തു​ന്പയുടെ പ​ര​വ​താ​നി
Thursday, December 3, 2020 10:01 PM IST
രാ​ജ​കു​മാ​രി: നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്ത​ത്തി​നു​ശേ​ഷം മൂ​ന്നാ​ർ മ​ല​നി​ര​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും പു​ള്ളി​കാ​ശി​ത്തു​ന്പ പ​ര​വ​താ​നി വി​രി​ച്ചു.

ക​മ്മ​ലി​ന്‍റെ സാ​ദൃ​ശ്യ​മു​ള്ള​തി​നാ​ൽ ക​മ്മ​ൽപൂ​വ് എ​ന്നും പേ​രു​ള്ള ഇ​ന്പെ​ഷ്യ​സ് മാ​ക്കു​ലേ​റ്റ എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ൽ​പെ​ട്ട ഇ​വ പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ ഹൈ​റേ​ഞ്ചി​ന്‍റെ അ​രു​വി​യോ​ര​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും മ​ണ്‍​തി​ട്ട​ക​ളി​ലും ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച ഒ​രു​ക്കി​യി​രു​ന്നു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​സ​സ്യം മൂ​ന്നാ​ർ ഗ്യാ​പ്പ് റോ​ഡി​നു സ​മീ​പ​ത്താ​ണ് വ്യാ​പ​ക​മാ​യി പു​ഷ്പി​ച്ചി​രി​ക്കു​ന്ന​ത്.

ധാ​രാ​ളം മ​ഴ​യും ത​ണു​പ്പും ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ ഇ​ട​വ​പ്പാ​തി മ​ഴ​ക്കാ​ല​ത്താ​ണ് ധാ​രാ​ള​മാ​യി പു​ഷ്പി​ക്കു​ന്ന​ത്. നി​ര​വ​ധി സ​സ്യ ശാ​സ്ത്ര​ജ്ഞ​ർ ഇ​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കു​ക​യും ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ളം പി​ങ്ക് നി​റ​ത്തി​ലു​ള്ള സ​മൃ​ദ്ധ​മാ​യ പൂ​ക്ക​ളാ​ണ് ഇ​വ​യു​ടെ ആ​ക​ർ​ഷ​ണം. മൂ​പ്പെ​ത്തി​യ വി​ത്തു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു വി​ത്തു​വി​ത​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ട​ച് മി ​നോ​ട്ട് എ​ന്നും ഈ ​സ​സ്യം അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

കാ​ഴ്ച സൗ​ന്ദ​ര്യ​ത്തി​നു പു​റ​മെ ത്വ​ക് രോ​ഗ​ങ്ങ​ൾ, ഉ​ദ​ര രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സി​ദ്ധൗ​ഷ​ധ​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കൊ​ച്ചി -ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ഗ്യാ​പ്പ് റോ​ഡ് നി​ർ​മാ​ണം മൂലം ഇ​തു​വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ന്യ​മാ​കു​ക​യാ​ണ് കാ​ഴ്ച​യു​ടെ ഈ ​വ​ർ​ണ​വ​സ​ന്തം.