ഒ​ന്നാ​യി ക​ഴി​ഞ്ഞ​വ​ർ ര​ണ്ടാ​യി പി​രി​ഞ്ഞി​ട്ടും സൗ​ഹൃ​ദവോ​ട്ടു​ തേ​ടി സ്ഥാ​നാ​ർ​ഥി​യെ​ത്തി
Thursday, December 3, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​രേ മു​ന്ന​ണി​യി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ച് ഇ​പ്പോ​ൾ ര​ണ്ടു മു​ന്ന​ണി​യി​ലാ​യ നേ​താ​ക്ക​ൾ ഒ​ന്നി​ച്ചു​കൂ​ടി​യ​പ്പോ​ൾ പ​ഴ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ ഉൗ​ഷ്മ​ള​ത​യി​ൽ അ​വ​ർ സൗഹൃദം പ​ങ്കു​വ​ച്ചു. ജി​ല്ലാ പ​ഞ്ചാ​ത്ത് പാ​ന്പാ​ടും​പാ​റ ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യി തോ​മ​സ്, എ​ൽ​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​ന്‍റെ വീ​ട്ടി​ൽ വോ​ട്ടു തേ​ടി​യെ​ത്തി​യ​പ്പോ​ൾ ഉൗ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ് ജോ​യി തോ​മ​സ്.
ഇ​ന്ന​ലെ പ​ര്യ​ട​ന​ത്തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വോ​ട്ടു​തേ​ടി ജോ​യി തോ​മ​സ് എ​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​നു തെല്ലും മ​ങ്ങ​ലേ​റ്റി​രു​ന്നി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ൾ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​കമ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യി​രു​ന്നു ജോ​സ് പാ​ല​ത്തി​നാ​ൽ. ജോ​യി തോ​മ​സ് ഡി​സി​സി ഭാ​ര​വാ​ഹി ആ​യി​രു​ന്ന​പ്പോ​ൾ​മു​ത​ൽ വ​ലി​യ സൗ​ഹൃ​ദ​വും. പി​ന്നീ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ൾ വ​ഹി​ച്ച​പ്പോ​ൾ ആ ​ബ​ന്ധം ദൃ​ഢ​മാ​യി.
ഒ​രു മു​ന്ന​ണി​യി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​കേ​ണ്ട ആ​ളാ​യി​രു​ന്നു ജോ​സ് എ​ന്നും അങ്ങനെയല്ലെങ്കി​ലും വോ​ട്ട് ത​ര​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. തി​രി​ച്ചും സ​ഹാ​യി​ക്ക​ണ​മെ​ന്ന് പാ​ല​ത്തി​നാ​ൽ പ​റ​ഞ്ഞ​തോ​ടെ കൂ​ട്ട​ച്ചി​രി​യാ​യി.