12 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യ കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Friday, December 4, 2020 10:28 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ അ​ന്പ​തു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ക​ൽ​ക്കൂ​ന്ത​ൽ ഈ​ട്ടി​ത്തോ​പ്പ് പ​താ​ലി​പ്ലാ​വി​ൽ ഗി​രീ​ഷി(38)നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് സം​ഘം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
2008 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​ഞ്ചി​യാ​ർ കൈ​പ്പ​റ്റ​യി​ൽ 50 വ​യ​സു​ള്ള കു​ഞ്ഞു​മോ​ൾ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ടു​ക്കി ക്രൈം ​ബ്രാ​ഞ്ച് എ​സ്പി പി.​കെ. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു വ​രു​ത്തി അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും ത​ല​യി​ലു​മേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്.
2002-ൽ ​അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 12 വ​ർ​ഷം ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഗി​രീ​ഷ്. 2016-ൽ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സു​ണ്ട്. കേ​സ് വി​ചാ​ര​ണ​യി​ലാ​ണ്.