പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; രാ​ജാ​ക്കാ​ട്ട് ’തീ ​പ​ട​രു​ന്നു’
Friday, December 4, 2020 10:28 PM IST
രാ​ജാ​ക്കാ​ട്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ രാ​ജാ​ക്കാ​ട്ട് മ​ത്സ​രം ’ഹൈ​റേ​ഞ്ചി’​ലെ​ത്തി. 13 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 34 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ലു ടേ​മു​ക​ളി​ലും ഭ​ര​ണം നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫി​ൽ​നി​ന്നും ഇ​ക്കു​റി ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന വാ​ശി​യി​ലാ​ണ് യു​ഡി​എ​ഫ് ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​നൈ​ക്യം മാ​റി ഘ​ട​ക​ക​ക്ഷി​ക​ൾ ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​നു റി​ബ​ലാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് വി​ഭാ​ഗം ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നൊ​പ്പം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് വി​ഭാ​ഗം യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന​തും ഇ​ട​തു​പ​ക്ഷ​ത്തു​ത​ന്നെ നി​ല​കൊ​ണ്ട ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മ​റ്റൊ​രു വി​ഭാ​ഗം ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫി​ൽ ല​യി​ച്ച് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​തും വി​ജ​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​താ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് -ഏ​ഴ്, യു​ഡി​എ​ഫ് - ആ​റ് എ​ന്നി​ങ്ങ​നെ​യാ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.
വി​ക​സ​ന തു​ട​ർ​ച്ച​യ്ക്ക് വോ​ട്ട് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​മു​ന്ന​ണി​യി​ലെ​ത്തി​യ​തും എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
മ​ന്ത്രി എം.​എം. മ​ണി​യു​ടെ മ​ക​ളും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എം.​എ​സ്. സ​തി മ​ത്സ​രി​ക്കു​ന്ന ഏ​ഴാം വാ​ർ​ഡി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യ അം​ബി​ക ഷാ​ജി​യാ​ണ് സ​തി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്.
നാ​ലാം വാ​ർ​ഡി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജോ​സി​നെ​തി​രെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ.​പി. സു​ബീ​ഷാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ൻ​പ​താം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ലി​നെ​തി​രെ സി​പി​ഐ​യു​ടെ എം.​എ. ഷി​നു​വാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ വി.​എ​സ്. സു​ധീ​ഷും സ്വ​ത​ന്ത​നാ​യി ജി​ബി കു​ര്യാ​ക്കോ​സും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബേ​ബി​ലാ​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡ് മെ​ന്പ​റാ​യി​രു​ന്ന ബെ​ന്നി പാ​ല​ക്കാ​ട്ടു​മാ​യാ​ണ് ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ രാ​ജാ​ക്കാ​ട് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി ടീ​ച്ച​റും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ സോ​ണി​യ ജോ​ഷി​യും ഹ​രി​ജ​ൻ സം​വ​ര​ണ വാ​ർ​ഡാ​യ എ​ൻ​ആ​ർ സി​റ്റി ഡി​വി​ഷ​നി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ കെ.​കെ. രാ​ജ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും കെ.​ടി. കു​ഞ്ഞ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഹ​രി​ജ​ൻ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ എ​ൻ.​ആ​ർ. സി​റ്റി​യി​ൽ​നി​ന്നും ജ​യി​ക്കു​ന്ന അം​ഗ​ത്തി​നാ​കും പ്ര​സി​ഡ​ന്‍റു​സ്ഥാ​നം.