ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ് എ​ട്ടി​ന്! പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ; പു​റ​മെ ശാ​ന്തം, അ​ക​മേ തി​ള​ച്ചു​മ​റി​ഞ്ഞ്
Friday, December 4, 2020 10:35 PM IST
തൊ​ടു​പു​ഴ:​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.​ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.​
സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന എ​ട്ടി​നാ​ണ് ഇ​ടു​ക്കിയിലെ തെരഞ്ഞ െടുപ്പ്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് മു​ൻ​നി​ർ​ത്തി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ച്ചെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​തി​നെ മ​റി​ക​ട​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ത​യാ​റാ​യ​തോ​ടെ പ​തി​വ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന് ഇ​ത്ത​വ​ണ​യും കു​റ​വു​ണ്ടാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ൾ​ക്കു പ​ക​രം കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ​ക്കാ​യി​രു​ന്നു ഇ​ത്ത​വ​ണ പ്രാ​മു​ഖ്യം.​പോ​സ്റ്റ​റു​ക​ളും ഫ്ള​ക്സു​ക​ളും ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​പാ​ര​ഡി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യും വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​ത്തി​യും ന​ട​ത്തു​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചു.​വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളോ​ടൊ​പ്പം നേ​ര​ത്തെ അ​ണി​ക​ളു​ടെ നീ​ണ്ട​നി​ര​ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ എ​ന്നാ​ൽ ഇ​ത്ത​വ​ണ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ക്കുകയാ​ണ്.​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ക്കെ നാ​ൽ​ക്ക​വ​ല​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും രാ​ഷ്ട്രീ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നെ​ങ്കി​ൽ കോ​വി​ഡ് പ​തി​വു​രീ​തി​ക​ളെ​ല്ലാം ത​കി​ടം മ​റി​ച്ചു.​ആ​ളു​ക​ൾ ത​മ്മി​ൽ പ​ര​സ്പ​ര സ​ന്പ​ർ​ക്കം കു​റ​ഞ്ഞ​തോ​ടെ വാ​ശി​യോ​ടെ​യു​ള്ള പ​ന്ത​യ​ങ്ങ​ളും ചൂ​ട​ൻ ച​ർ​ച്ച​ക​ളും ഇ​ക്കു​റി വ​ഴി​മാ​റി.​അ​ണി​ക​ൾ ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​വും പ​ര​സ്പ​ര ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മെ​ല്ലാം ഒ​ഴി​വാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് ഇ​ത്ത​വ​ണ ക​ള​മൊ​രു​ങ്ങു​ന്ന​ത്.​ഫ്ള​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും ഒ​ഴി​വാ​ക്കി ചെ​റി​യ അ​ഭ്യ​ർ​ഥ​ന​യി​ൽ മാ​ത്ര​മൊ​തു​ക്കി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നും ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ ത​യാ​റാ​യ​തു ശ്ര​ദ്ധേ​യ​മാ​യി.

ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​മാ​ണ് ഇ​ക്കു​റി യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ പ്ര​ധാ​ന രാ​ഷ്ട്രീ​യ വി​ഷ​യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളും വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് പ്രാ​ചാ​ര​ണം ന​യി​ച്ച​ത്.​
എ​ൽ​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന നേ​താ​ക്ക​ളാ​രും ജി​ല്ല​യി​ലെ​ത്താ​തി​രു​ന്ന​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​എ​ന്നാ​ൽ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി തൊ​ടു​പു​ഴ​യി​ലും കാ​ഞ്ഞാ​റി​ലും ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യി​രു​ന്നു.

യു​ഡി​എ​ഫി​നു വേ​ണ്ടി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി,കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ,പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല,എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ,മു​ൻ അ​ധ്യ​ക്ഷ​നും ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ,മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം തു​ട​ങ്ങി​യ​വ​രും എ​ത്തി.

​ഇ​തി​നി​ടെ ഇ​ടു​ക്കി​യി​ലെ ഭൂപ്ര​ശ്നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൻ​മാ​ർ ജി​ല്ല​യി​ൽ എ​ത്താ​തി​രു​ന്ന​തി​നു കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി​യ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു കാ​ര​ണ​മാ​കും.