ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്; 15 വ​ർ​ഷം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​നി​ധി
Saturday, December 5, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് പ​ള്ളി​പ്പു​റ​ത്ത് കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ൻ എ​ന്ന 92-കാ​ര​ൻ. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തെ​തു​ട​ർ​ന്ന് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15 വ​ർ​ഷ​മാ​ണ് ഇ​ദ്ദേ​ഹം മെ​ന്പ​ർ​സ്ഥാ​നം അ​ല​ങ്ക​രി​ച്ച​ത്.
1964 ജ​നു​വ​രി ഒ​ന്നി​ന് ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ​നി​ന്നും കു​തി​ര ചി​ഹ്ന​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ണ് കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ൻ വി​ജ​യി​ച്ച​ത്. അ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗ​ത്ത് പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​പ്പോ​ഴ​ത്തെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്. അ​ന്ന് കെ.​ആ​ർ.​ജി​ക്കെ​തി​രെ നാ​ല് എ​തി​രാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​റ് വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ഫോ​റം പു​രി​പ്പി​ച്ചാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തി​രു​ന്ന​ത്. കൃ​ത്യ​മാ​യി വാ​ർ​ഡ് സം​വി​ധാ​നം ഇ​ല്ലാ​യി​രു​ന്നു.
1967-ൽ ​നെ​ടു​ങ്ക​ണ്ടം ആ​സ്ഥാ​ന​മാ​ക്കി പ​ഞ്ചാ​യ​ത്ത്, ട്ര​ഷ​റി, ര​ജി​സ്റ്റ​ർ ഓ​ഫീ​സ് എ​ന്നി​വ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി​യാ​യി​രു​ന്ന പി.​കെ. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്കും മ​ന്ത്രി കെ.​ടി. ജേ​ക്ക​ബി​നും കെ.​ആ​ർ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി. നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് 1968-ൽ ​ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന് രൂ​പം​ന​ൽ​കി.
പു​തി​യ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളെ മാ​റ്റി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​എ​ൽ. ലാ​സ​ർ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി. മ​റ്റു മെ​ന്പ​ർ​മാ​ർ കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ൻ, കെ.​ജെ. തോ​മ​സ്, മു​ഹ​മ്മ​ദ്, ഗോ​വി​ന്ദ​ൻ ചെ​ട്ടി​യാ​ർ എ​ന്നി​വ​രാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഇ​ല​ക്ഷ​ൻ ന​ട​ന്ന 1979 വ​രെ ഈ ​അ​ഞ്ച് മെ​ന്പ​ർ​മാ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​ത്. ഇ​ക്കാ​ല​മ​ത്ര​യും സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മെ​ന്പ​ർ​മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ​കാ​ലം മെ​ന്പ​ർ​മാ​രാ​യി​രു​ന്ന​വ​ർ ഇ​വ​രാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്.
അ​ന്നു​ണ്ടാ​യി​രു​ന്ന അ​ഞ്ചു മെ​ന്പ​ർ​മാ​രി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക വ്യ​ക്തി കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​നാ​ണ്. ഇ​പ്പോ​ഴും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലൊ​ന്നും കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ന് താ​ൽ​പ​ര്യ​മി​ല്ല. ഇ​ത്ത​വ​ണ​യും ന​ല്ല സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു​ചെ​യ്യും. സ​ര​സ്വ​തി​യ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ലേ​ഖ, ഗീ​ത, മാ​യ, ബി​ന്ദു, സി​ന്ദു, കൃ​ഷ്ണ​കു​മാ​ർ.