പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന​വ​സാ​നി​ക്കും; ഇ​നി അ​ണി​യ​റ ത​ന്ത്ര​ങ്ങ​ൾ
Saturday, December 5, 2020 10:17 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു ക​ലാ​ശ​ക്കൊ​ട്ട്. ഇ​ന്നു വൈ​കു​ന്നേ​രം ആറുവ​രെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. തു​ട​ർ​ന്നു​ള്ള മ​ണി​ക്കൂ​റു​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​നും അ​ണി​യ​റ ത​ന്ത്ര​ങ്ങ​ൾ​ക്കും വ​ഴി​മാ​റും.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​വേ​ശം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ ആ​വേ​ശം വാ​നോ​ളം ഉ​യ​രു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഫ്ള​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും അ​ഭ്യ​ർ​ഥ​ന​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തെ​ക്കാ​ളു​പ​രി സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ താ​രം. ഭ​വ​ന സ​ന്ദ​ർ​ശ​നം കു​റ​ച്ച​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഈ ​മേ​ഖ​ല​യി​ൽ പ്രാ​ഗ​ൽ​ഭ്യ​മു​ള്ള​വ​രെ പ്ര​ത്യേ​കം നി​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ആ​ക​ർ​ഷ​ക​മാ​യ ഫോ​ട്ടോ​യും വീ​ഡി​യോ​യും അ​ഭ്യ​ർ​ഥ​ന​യു​മെ​ല്ലാം ഇ​ട​ത​ട​വി​ല്ലാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്ഥാ​നം​പി​ടി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഇ​ക്കു​റി വ​ഴി​മാ​റി.
കോ​വി​ഡ് മൂ​ലം സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ൽ കു​റ​വു​വ​ന്നെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​തൊ​ന്നും വോ​ട്ട​ർ​മാ​ർ ഇ​ത്ത​വ​ണ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ല.
ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കോ​വി​ഡി​നെ തു​ട​ർ​ന്നു ഒ​ന്ന​ര​മാ​സ​ത്തോ​ളം വൈ​കി​യാ​ണ് ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ​നി​ല​യി​ൽ ന​വം​ബ​റി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​ണ്. ഇ​തി​നു കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ കാ​ലാ​വ​ധി തീ​ർ​ന്ന ക​ഴി​ഞ്ഞ​മാ​സം 11-നു ​ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് സ​ർ​ക്കാ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
കോ​വി​ഡ് മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ ഇ​തി​നു​ള്ള ഒ​രു​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യും ഒ​ഴി​വാ​ക്കേ​ണ്ട​വ​രെ നീ​ക്കം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു അ​ദ്യ​പ​ടി. സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ളും നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​വ​ർ ഫോ​ണ്‍​വ​ഴി​യും മ​റ്റും വ്യ​ക്തി​ബ​ന്ധം പു​തു​ക്കി പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ടു​ക​യും ചെ​യ്തി​രു​ന്നു.
ഒ​രു​വാ​ർ​ഡി​ൽ ഒ​രു കു​ടും​ബ​സ​മ്മേ​ള​ന​മെ​ന്ന​താ​യി​രു​ന്നു മു​ൻ പ​തി​വെ​ങ്കി​ൽ ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചും ആ​റും കു​ടും​ബ​യോ​ഗ​ങ്ങ​ൾ​വ​രെ ന​ട​ത്തി വോ​ട്ടു​റ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ച​ത്.
ജി​ല്ല​യി​ൽ സാ​ധാ​ര​ണ ഉ​യ​ർ​ന്നു​വ​രാ​റു​ള്ള ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്.