ദേ​ശീ​യ ക​ർ​ഷ​ക ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Saturday, December 5, 2020 10:22 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന മൂ​ന്നു ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ചെ​റു​തോ​ണി​യി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി. എ​ട്ടി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ക​ർ​ഷ​ക ബ​ന്ദി​ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
വ​ൻ​തോ​തി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ കു​ത്ത​ക​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​തു​വ​ഴി മാ​ർ​ക്ക​റ്റി​നെ വ​രു​തി​യി​ലാ​ക്കാ​നും പൂ​ഴ്ത്തി​വ​യ്ക്കാ​നും കൃ​ത്രി​മ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​നും നി​യ​മം ഇ​ട​വ​രു​ത്തും. ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തു​മാ​ണ്.
കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക, ക​ർ​ഷ​ക​ർ​ക്ക് 10000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, ക​ർ​ഷ​ക​ന്‍റെ ക​ടം പൂ​ർ​ണ​മാ​യി എ​ഴു​തി ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ സ​മ​രം ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മി​തി സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, ഷാ​ജി തു​ണ്ട​ത്തി​ൽ, ബെ​ന്നി വ​ട​ക്കേ​മു​റി, സോ​ള​മ​ൻ പു​ളി​ക്ക​ക്കു​ന്നേ​ൽ, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി​യി​ൽ, മ​ത്താ​യി മേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.