കാ​യി​കതാ​ര​ങ്ങ​ളാ​യ 18 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Wednesday, January 13, 2021 10:05 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ന് കെ​ട്ടി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ കാ​യി​ക താ​ര​ങ്ങ​ളാ​യ 18 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ടം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ കോ​വി​ഡ് സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​റ്റൊ​രു കെ​ട്ടി​ടം ഹോ​സ്റ്റ​ലി​നാ​യി നെ​ടു​ങ്ക​ണ്ട​ത്ത് ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ 2019 ജൂ​ലൈ 10-ന് ​ഹോ​സ്റ്റ​ലി​ലെ 22 കു​ട്ടി​ക​ൾ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി. ഇ​തോ​ടെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ അ​ട​ച്ചി​ടു​ക​യും ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ഹോ​സ്റ്റ​ൽ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഹോ​സ്റ്റ​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റി​യ​ത്. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലും തു​റ​ന്നി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നു​മാ​യാ​ണ് കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട് മൂ​ല​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യ​തെ​ന്ന് ജി​ല്ലാ സ്പോ​ർട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ ആ​രോ​പി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലെ 13 പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ആ​റ് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണ് നി​ല​വി​ൽ താ​മ​സ​സൗ​ക​ര്യം വേ​ണ്ട​ത്. ര​ണ്ട് വ​നി​ത​ക​ള​ട​ക്കം മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ​ത​ന്നെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാം. കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യ്ക്കു​ശേ​ഷം കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് അ​റി​യി​ച്ചു. താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്ഥ​ല​പ​രി​മി​തി​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണ്. കോ​വി​ഡ് സെ​ന്‍റ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​പ്പോ​ൾ മാ​റ്റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സൂപ്ര​ണ്ട് അ​റി​യി​ച്ചു.