തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം നാ​ളെ
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, ശ്രീ​ല​ക്ഷ്മി സു​ദീ​പ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സു​രേ​ഷ് വ​ർ​ഗീ​സ്, ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ര​മേ​ഷ് ച​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌ടർ സു​നി​ൽ​കു​മാ​ർ എം. ​ദാ​സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എം.​ വ​ത്സ,ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ടി.​കെ. ​അ​ന്ന​മ്മ, ലേ ​സെ​ക്ര​ട്ട​റി എം.​ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങും.

താ​ലൂ​ക്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി, മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 1200 ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 1200 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.​

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​ർ​ക്കും ന​ൽ​കും.​ഇ​ന്ന​ലെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച വാ​ക്സി​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എം.​ആ​ർ.​ ഉ​മാ​ദേ​വി ഏ​റ്റു​വാ​ങ്ങി.