അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന മ​ല​ങ്ക​ര​യി​ൽ സു​ര​ക്ഷ​ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ തു​ട​ർ​ച്ച​യാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ഇ​വി​ടെ സു​ര​ക്ഷ​യ്ക്കാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​കു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ​യും ജി​ല്ലാ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ വ​കു​പ്പി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.
മു​ട്ടം, കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട്, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ മ​നു​ഷ്യ ജീ​വ​ൻ പൊ​ലി​യു​ന്ന​ത് തു​ട​ർ സം​ഭ​വ​ങ്ങ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വ​കു​പ്പും എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രു​ത ക​ർ​മ​സേ​ന​യും രം​ഗ​ത്തെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സം മു​ൻ​പ് ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത് കേ​ര​ള​ത്തി​ന് നൊ​ന്പ​ര​മാ​യ​തോ​ടെ​യാ​ണ് ഇ​വി​ടെ സു​ര​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.
മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബും അ​ണ​ക്കെ​ട്ടും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട സാ​ധ്യ​ത വ​ക​വെ​ക്കാ​തെ ജ​ല​സം​ഭ​ര​ണി​യി​ൽ ഇ​റ​ങ്ങു​ന്ന​താ​ണ് അ​പ​ക​ടം വ​രു​ത്തി വ​യി​ക്കു​ന്ന​തി​ന് അ​ണ​ക്കെ​ട്ടി​ലേ​യും ടൂ​റി​സം ഹ​ബ്ബി​ലേ​യും ജീ​വ​ന​ക്കാ​ർ വി​ല​ക്കി​യാ​ലും ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് അ​വ​രു​ടെ ക​ണ്ണി​ൽ​പെ​ടാ​തെ സ​ന്ദ​ർ​ശ​ക​ർ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങും.
സെ​ൽ​ഫി എ​ടു​ക്കാ​നും കൈ​കാ​ലു​ക​ൾ ന​ന​ക്കാ​നും കു​ളി​ക്കാ​നും വേ​ണ്ടി​യാ​ണ് ചി​ല​ർ ഡാ​മി​ൽ ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ മ​റ്റ് ചി​ല​ർ മ​ദ്യ​പി​ച്ച​തി​നു ശേ​ഷം ഇ​റ​ങ്ങു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ ക​യ​ത്തി​ന്‍റെ ആ​ഴ​ത്തി​ലും ചെ​ളി നി​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലും അ​ക​പ്പെ​ട്ട് തി​രി​കെ ക​യ​റാ​ൻ ക​ഴി​യാ​തെ​യാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​ത്. നീ​ന്ത​ൽ അ​റി​യാ​വു​ന്ന​വ​രു​ടേ​യും ജീ​വ​ൻ ഇ​വി​ടെ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​യി സു​ര​ക്ഷ ഒ​രു​ക്കാ​നാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന​ത്.
പ്ര​ള​യ​കാ​ല​ത്ത് രൂ​പീ​ക​രി​ച്ച ദ്രു​ത ക​ർ​മ​സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റ് മ​ല​ങ്ക​ര​യി​ൽ സ​ജ്ജ​മാ​ക്കു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വ​ജ​ന​ങ്ങ​ളെ ദ്രു​ത​ക​ർ​മ​സേ​ന​യി​ൽ ചേ​ർ​ക്കും. ഈ ​രം​ഗ​ത്തു​ള്ള വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. വെ​ള്ള​ത്തി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഇ​വ​രെ പ്രാ​പ്ത​രാ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെയും ടൂ​റി​സം ഹ​ബ്ബി​ന്‍റെയും പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി​യ​താ​യി ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ജി​ല്ലാ ഓ​ഫീ​സ​ർ റെ​ജി പി.​കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വ​ജ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.