വ​ള്ളി​ക്കെ​ട്ട് ജം​ഗ്ഷ​നി​ലെ പൈ​പ്പു പൊ​ട്ട​ൽ വ​ള്ളി​ക്കെ​ട്ടാ​കു​ന്നു
Thursday, January 14, 2021 9:49 PM IST
കു​ണി​ഞ്ഞി: വ​ഴി​ത്ത​ല-പു​റ​പ്പു​ഴ റൂ​ട്ടി​ൽ വ​ള്ളി​ക്കെ​ട്ട് ജം​ഗ്ഷ​നി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൈ​പ്പു ലൈ​നാ​ണ് ഇ​വി​ടെ പ​തി​വാ​യി പൊ​ട്ടി​യൊ​ഴു​കു​ന്ന​ത്.

മ​ണ​ക്കാ​ടു​ള്ള ടാ​ങ്കി​ൽ നി​ന്നും കു​ണി​ഞ്ഞി ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പി​വി​സി പൈ​പ്പാ​ണ് ഇ​വി​ടെ ത​ക​ർ​ന്ന​ത്. കാ​ല​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ക​യാ​ണെ​ങ്കി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​നു പു​റ​മെ ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം പൈ​പ്പ് വെ​ള്ള​ത്തി​ൽ ക​ല​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി റോ​ഡ് ത​ക​രു​ന്ന​തു മൂ​ലം ഇ​തി​നു പ​രി​ഹ​ര​മാ​യി ടൈ​ൽ പ​തി​പ്പി​ച്ച ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ഴും പൈ​പ്പ് പൊ​ട്ടു​ന്ന​ത്. പ​ല​പ്പോ​ഴും പൈ​പ്പ് പൊ​ട്ടു​ന്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​മെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വീ​ണ്ടും പ​ഴ​യ പ​ടി​യാ​കും.

ഇ​വി​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് മ​തി​യാ​യ തോ​തി​ൽ താ​ഴ്ത്തി​യി​ടാ​ത്ത​താ​ണ് സ്ഥി​ര​മാ​യി പൊ​ട്ടാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ റോ​ഡി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ടൈ​ലു​ക​ൾ നീ​ക്കാ​നു​ള്ള കാ​ല താ​മ​സ​മാ​ണ് പൈ​പ്പ് ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നും ഉ​ട​ൻ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.