റോ​ഡു​നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്നെ​ന്ന് പ​രാ​തി
Thursday, January 14, 2021 10:29 PM IST
ചെ​റു​തോ​ണി: റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​രാ​റു​കാ​ര​ൻ വ​ൻ​തോ​തി​ൽ പാ​റ​പൊ​ട്ടി​ച്ച് ക​ട​ത്തു​ന്നെ​ന്ന് പ​രാ​തി. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പാ​ണ്ടി​പ്പാ​റ​യ്ക്കു സ​മീ​പ​മാ​ണ് മാ​സ​ങ്ങ​ളാ​യി പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ക്കു​ന്ന​ത്.
വി​മ​ല​ഗി​രി - അ​ഞ്ചി​യാ​നി​പ​ടി - പാ​ണ്ടി​പ്പാ​റ റോ​ഡി​ലാ​ണ് 2020 - 21 കാ​ല​ഘ​ട്ട​ത്തി​ലെ പ​ദ്ധ​തി​യ​നു​സ​രി​ച്ച് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. സി​എം​എ​ൽ​ആ​ർ പ​ദ്ധ​തി​യി​ലൂ​ടെ 100 മീ​റ്റ​ർ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ക​രാ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഭാ​ഗ​ത്താ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.
ജി​യോ​ള​ജി വ​കു​പ്പി​ൽ​നി​ന്നോ സ​ർ​ക്കാ​രി​ൽ​നി​ന്നോ അ​നു​മ​തി തേ​ടാ​തെ​യാ​ണ് മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ​നി​ന്ന് പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ലോ​ഡു​ക​ണ​ക്കി​ന് പാ​റ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ക​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡു​നി​ർ​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റി​ൽ​പെ​ടാ​ത്ത ഭാ​ഗ​ത്തു​നി​ന്നാ​ണ് പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ഇ​യും അ​റി​യി​ച്ചു.
ക​രാ​റു​കാ​ര​ൻ ഇ​യാ​ളു​ടെ മ​റ്റു വ​ർ​ക്ക് സൈ​റ്റു​ക​ളി​ലേ​ക്കും പാ​റ ക​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം ആ​വ​ശ്യ​കാ​ർ​ക്ക് വ​ൻ​തു​ക​യ്ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.