മ​തി​കെ​ട്ടാ​ൻ​ചോ​ല ബ​ഫ​ർ സോ​ണ്‍: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Thursday, January 14, 2021 10:29 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​തി​കെ​ട്ടാ​ൻ ചോ​ല ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ 17.5 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
കാ​ർ​ഷി​ക - തോ​ട്ടം മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​നം ഇ​തോ​ടെ നി​ല​യ്ക്കു​മെ​ന്നും തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പൂ​പ്പാ​റ വി​ല്ലേ​ജി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ കി​ഴ​ക്ക്, വ​ട​ക്ക് - കി​ഴ​ക്ക് അ​തി​രു​മു​ത​ൽ തെ​ക്കു​വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ വീ​തി​യി​ൽ 17.5 ച​രു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ബ​ഫ​ർ​സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രാ​ല​യം അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​ന്പ് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യോ സം​ഘ​ട​ന​ക​ളു​മാ​യോ വ​നം​വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ബ​ഫ​ർ സോ​ണ്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​യാ​ണ്. ഉ​ദ്യാ​ന​ത്തോ​ടു​ചേ​ർ​ന്ന് കി​ഴ​ക്കേ അ​തി​ർ​ത്തി ത​മി​ഴ്നാ​ട് ആ​ണെ​ങ്കി​ലും ആ ​സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​പ്ര​ദേ​ശം ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
നി​ല​വി​ൽ ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പൂ​പ്പാ​റ വി​ല്ലേ​ജി​ൽ വ​ന​ന​ശീ​ക​ര​ണ​മോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് ദോ​ഷ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ക്കു​ന്നി​ല്ല.
ഉ​ദ്യാ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജ​ന​ങ്ങ​ളും സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഉ​ദ്യാ​ന​ത്തി​ന്‍റെ മു​ഖ്യ ക​വാ​ട​മാ​യ പേ​ത്തൊ​ട്ടി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച പ​ണം​കൊ​ടു​ത്ത് വാ​ങ്ങി​യ ഒ​രേ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്.
പൂ​പ്പാ​റ ടൗ​ണ്‍, ത​ല​ക്കു​ളം തോ​ണ്ടി​മ​ല, കോ​രം​പാ​റ, മു​ള്ള​ൻ​ത​ണ്ട് തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ടും.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷൈ​ൻ, ട്ര​ഷ​റ​ർ സേ​നാ​പ​തി ശ​ശി, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ജ​യ​ൻ, എ​സ്. വ​ന​രാ​ജ്, ബാ​ബു ക​ക്കു​ഴി, ആ​ർ.​എ​സ്. രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​ആ​ർ. ജ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.