പെ​ട്രോ​ൾ പ​ന്പി​ൽ ’മോ​ഷ​ണം’
Thursday, January 14, 2021 10:29 PM IST
കു​മ​ളി: വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രെ കാ​ണാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് സ്വ​യം പെ​ട്രോ​ൾ ബ​ങ്ക് തു​റ​ന്ന് ഇ​ന്ധ​ന​മ​ടി​ച്ചു ക​ട​ന്ന യു​വാ​വ് പ​ശ്ചാ​ത്താ​പ​മു​ണ്ടാ​യി തി​രി​കെ​യെ​ത്തി പ​ണം​ന​ൽ​കി ത​ടി​യൂ​രി. കു​മ​ളി - ക​ട്ട​പ്പ​ന റൂ​ട്ടി​ൽ കു​മ​ളി​ക്കു സ​മീ​പ​മു​ള്ള ഒ​രു പെ​ട്രോ​ൾ ബ​ങ്കി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ ’മോ​ഷ​ണം’ ന​ട​ന്ന​ത്. മ​ഴ​യും മ​ഞ്ഞും ത​ണു​പ്പി​ന്‍റെ ആ​ല​സ്യ​വും ന​ൽ​കി​യ സു​ഖ​നി​ദ്ര​യി​ലാ​യി​രു​ന്നു ബ​ങ്ക് ജീ​വ​ന​ക്കാ​ർ. ബ​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള വി​ശ്ര​മ​മു​റി​യി​ൽ മൂ​ടി​പ്പു​ത​ച്ച് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ജീ​വ​ന​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തേ​ണ്ട​ന്നു ക​രു​തി​യാ​ണ് യു​വാ​വ് വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​നം നി​റ​ച്ച​ത്. വീ​ട്ടി​ൽ​ചെ​ന്ന് ഒ​ന്ന് ഉ​റ​ങ്ങി ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് യു​വാ​വി​ന് പ്ര​വ​ർ​ത്തി​യു​ടെ ഗൗ​ര​വം മ​ന​സി​ലാ​യ​ത്.
ഇ​തി​നി​ട​യി​ൽ ഉ​റ​ക്ക​മു​ണ​ർ​ന്ന ബ​ങ്ക് ജീ​വ​ന​ക്കാ​ർ ഇ​ന്ധ​നം മോ​ഷ​ണം​പോ​യ വി​വ​ര​മ​റി​ഞ്ഞ് ’മോ​ഷ്ടാ​വി​നെ’ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു. മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി റി​ക്കാ​ർ​ഡ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മാ​സ്ക് വ​ച്ച ക​ള്ള​നെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. അ​പ്പോ​ഴേ​ക്കും ഇ​ന്ധ​നം അ​പ​ഹ​രി​ച്ച യു​വാ​വി​ന്‍റെ ഫോ​ണ്‍​കോ​ൾ പ​ന്പി​ലെ​ത്തി. അ​ബ​ദ്ധം പ​റ്റി​യെ​ന്നും പ​ണ​വു​മാ​യി ഉ​ട​ൻ എ​ത്തു​മെ​ന്നു​മാ​യി​രു​ന്നു ഫോ​ണ്‍ സ​ന്ദേ​ശം. ഇ​തോ​ടെ പ​ന്പ് ജീ​വ​ന​ക്കാ​ർ സ​മാ​ധാ​ന​ത്തി​ലാ​യെ​ങ്കി​ലും പ​ണം കൊ​ടു​ത്തു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് യു​വാ​വി​ന്‍റെ ശ്വാ​സം നേ​രെ വീ​ണ​ത്.
അ​ൽ​പം ’ഇ​ന്ധ​നം’ താ​നും അ​ക​ത്താ​ക്കി​യി​രു​ന്ന​തി​നാ​ൽ പ​റ്റി​യ അ​ബ​ദ്ധ​മാ​യി​രു​ന്നെ​ന്ന് യു​വാ​വു സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് അ​ട​ക്കം പ​റ​ച്ചി​ൽ. ഏ​താ​യാ​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റാ​നു​ള്ള ’ഭാ​ഗ്യ​മാ​ണ്’ വെ​റു​മൊ​രു മോ​ഷ്ടാ​വാ​യ യു​വാ​വി​നു ന​ഷ്ട​മാ​യ​ത്.