വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, January 15, 2021 10:36 PM IST
രാ​​ജ​​കു​​മാ​​രി : ആ​​ല​​പ്പു​​ഴ തു​​ന്പോ​​ളി സ്വ​​ദേ​​ശി എം.​​ജെ. മാ​​ത്യു(51) രാ​​ജ​​കു​​മാ​​രി​​യി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു. രാ​​ജ​​കു​​മാ​​രി സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്പോ​​ൾ ഇ​​രു​​ച​​ക്ര വാ​​ഹ​​നം ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ തെ​​റി​​ച്ചു വീ​​ണ മാ​​ത്യു​​വി​​നെ ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വാ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ൽ എ​​ത്തി​​യ യു​​വാ​​ക്ക​​ളെ പ​​രി​​ക്കു​​ക​​ളോ​​ടെ കോ​​ല​​ഞ്ചേ​​രി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​രു​​വ​​രും അ​​ങ്ക​​മാ​​ലി സ്വ​​ദേ​​ശി​​ക​​ളാ​​ണ്. പി​​വി​​സി പൈ​​പ്പു​​ക​​ളു​​ടെ വി​​പ​​ണ​​ന​​ത്തി​​നാ​​യി രാ​​ജ​​കു​​മാ​​രി​​യി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു മാ​​ത്യു. രാ​​വി​​ലെ എ​​ട്ടേ​​കാ​​ലോ​​ടെ​​യാ​​യി​രു​ന്നു അ​​പ​​ക​​ടം. രാ​​ജാ​​ക്കാ​​ട് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീക​​രി​​ച്ചു.