പൈ​നാ​വ് ഇ​സി​എ​ച്ച്എ​സ് പോ​ളി​ ക്ലി​നി​ക് പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക്
Friday, January 15, 2021 10:43 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ലി​നി​ക്കി​നാ​യി പാ​റേ​മാ​വി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 27 ന് ​രാ​വി​ലെ 11ന് ​വൈ​സ് അ​ഡ്മി​റ​ൽ അ​നി​ൽ​കു​മാ​ർ ചൗ​ള നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പാ​റേ​മാ​വി​ൽ അ​നു​വ​ദി​ച്ച 30 സെ​ന്‍റ് സ്ഥ​ല​ത്ത് കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പ് ഒ​ന്ന​ര കോ​ടി​രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജി​ല്ല​യി​ലെ വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ​യും അ​വ​രു​ടെ വി​ധ​വ​ക​ളു​ടെ​യും ആ​ശ്രി​ത​രു​ടെ​യും ചി​കി​ത്സാ​ർ​ത്ഥം 2013-ൽ ​പൈ​നാ​വി​ലെ പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​ത്തി​ലാ​ണ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 2010 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ളി​ക്ലി​നി​ക്കി​ന് അ​നു​വ​ദി​ച്ച ഭൂ​മി 2014-ലെ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​തി​രോ​ധ വ​കു​പ്പി​ന് കൈ​മാ​റി. 2016-ൽ ​വൈ​സ് അ​ഡ്മി​റ​ൽ എ.​ആ​ർ. ക​ർ​വേ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ടും ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യോ​ടും ചേ​ർ​ന്നാ​ണ് കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ന​ട​ത്തു​ക​യെ​ന്ന് കൊ​ച്ചി നേ​വ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് മെ​ൻ ആ​ന്‍ഡ് വി​ഡോ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പ​ടി​ഞ്ഞാ​റേ​ൽ, ജി​ജി കാ​ട്ടാം​കോ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.