“അ​വ​ളു​യ​ർ​ത്തി​യ ശി​ര​സി​നോ​ളം വ​രി​ല്ലൊ​രു വാ​ളി​ന്‍റെ മൂ​ർ​ച്ച​യും... ” അ​ന്പ​ര​ന്ന് ആ​ദി​ത്യ ര​വി
Friday, January 15, 2021 10:47 PM IST
ക​ട്ട​പ്പ​ന: എ​പ്പോ​ഴോ കു​ത്തി​ക്കു​റി​ച്ച വ​രി​ക​ൾ സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ​രെ ഇ​ടം​പി​ടി​ച്ച​തി​ന്‍റെ അ​ന്പ​ര​പ്പി​ലാ​ണ് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ആ​ദി​ത്യ ര​വി.

ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ സ്കൂ​ൾ മാ​ഗ​സി​നു ന​ൽ​കി​യ ക​വി​ത​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ത​ന്‍റെ ക​വി​ത​യ്ക്ക് ഇ​ത്ര​യ​ധി​കം സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തി​ൽ ആ​ദി​ത്യ​യും അ​ന്പ​ര​പ്പി​ലാ​ണ്. ക​വി​ത​യി​ലെ ര​ണ്ടു വ​രി​ക​ളാ​ണ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ൾ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത സ്കൂ​ൾ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

അ​ഞ്ചാം ക്ലാ​സ് മു​ത​ലേ ആ​ദി​ത്യ ചെ​റി​യ രീ​തി​യി​ൽ ക​വി​ത എ​ഴു​തി തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ 50 ഓ​ളം ക​വി​ത​ക​ൾ താ​ൻ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് ആ​ദി​ത്യ പ​റ​യു​ന്നു. പി​താ​വ് എ​ൻ.​ ര​വി നാ​ര​ക​ക്കാ​നം വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​റാ​ണ്. അ​മ്മ വ​സ​ന്ത​കു​മാ​രി. സ​ഹോ​ദ​രി അ​ക്ഷ​യ ര​വി ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കു​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.