പൊ​രി​ക​ണ്ണി​യി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ ഒ​ൻ​പ​തു​കോ​ടി
Saturday, January 16, 2021 10:29 PM IST
ഉ​പ്പു​ത​റ: ആ​ല​ടി - പൊ​രി​ക​ണ്ണി നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പാ​ലം നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഒ​ൻ​പ​തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

2018-ൽ ​ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യ​തി​നെ​തു​ട​ർ​ന്ന് പൊ​രി​ക​ണ്ണി നി​വാ​സി​ക​ൾ ച​ങ്ങാ​ട​ത്തെ ആ​ശ​യി​ച്ചാ​ണ് പെ​രി​യാ​ർ മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

പൊ​രി​ക​ണ്ണി നി​വാ​സി​ക​ൾ പെ​രി​യാ​ർ മു​റി​ച്ചു​ക​ട​ക്കാ​തെ ഉ​പ്പു​ത​റ​യി​ലോ ച​പ്പാ​ത്തി​ലോ എ​ത്ത​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്യ​ണം. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പാ​ലം നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ്വാ​സ​ത്തി​ലാ​യി. സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം നി​ർ​മി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.