മൈ​ല​ക്കൊ​ന്പ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Saturday, January 16, 2021 10:33 PM IST
മൈ​ല​ക്കൊ​ന്പ്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു കാ​ക്ക​നാ​ട്ട് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, 10-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, സ​ന്ദേ​ശം -ഫാ. ​ജ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന.

സ​ർ​ക്കാ​രി​ന് അ​ഭി​ന​ന്ദ​നം:
ശ​ബ​രി റെ​യി​ൽ ര​ക്ഷാ​ജ​ന​സ​ഭ

തൊ​ടു​പു​ഴ: ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ സ്തം​ഭ​നാ​വ​സ്ഥ​യ്ക്ക് അ​റു​തി​വ​രു​ത്തി പ​ദ്ധ​തി​ക്കാ​യി ബ​ജ​റ്റി​ൽ ര​ണ്ടാ​യി​രം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​നെ ശ​ബ​രി റെ​യി​ൽ ര​ക്ഷാ​ജ​ന​സ​ഭ അ​ഭി​ന​ന്ദി​ച്ചു. 111 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ത​യ്ക്ക് 2815 കോ​ടി രൂ​പ​യാ​ണ് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ഭൂ​മി​യേ​റ്റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ഇ.​എ. റ​ഹിം, ടി.​ആ​ർ. സോ​മ​ൻ, കെ.​എം. ബാ​ബു, ക​രി​ങ്കു​ന്നം രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പ്ര​ഫ. എം.​എ​സ്. ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ടി.​ജി. രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.