ന​ഗ​ര​ത്തി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Sunday, January 17, 2021 10:26 PM IST
തൊ​ടു​പു​ഴ: മ​ഴ പെ​യ്താ​ൽ ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​വും വെ​ള്ള​ക്കെ​ട്ടാ​വു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​മാ​യി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലെ ക​ലു​ങ്കി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് പൊ​ളി​ച്ചാ​ണ് പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് പ​തി​വാ​യി അ​ട​യു​ന്ന​തു മൂ​ലം ഇ​വി​ടം മ​ഴ പെ​യ്താ​ൽ പു​ഴ​യാ​യി മാ​റു​മാ​യി​രു​ന്നു. തി​ര​ക്കു​ള്ള റോ​ഡാ​യ​തി​നാ​ൽ ഇ​വി​ടെ ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എ​ട്ടു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രെ വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ ന​ഷ്ടം സം​ഭ​വി​ക്കാ​റു​ണ്ട്. ഒ​രാ​ഴ്ച്ച​യ്ക്ക് മു​ൻ​പു​ണ്ടാ​യ മ​ഴ​യി​ൽ ഒ​ട്ടേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്ി​ൽ വെ​ള്ളം ക​യ​റി നാ​ശ ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. ഇ​തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ഇ​ട​പെ​ട്ടാ​ണ് ക​ലു​ങ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തു മൂ​ലം ഇ​വി​ടെ മാ​ലി​ന്യം വ​ന്ന​ടി​യു​ന്ന​തും വ്യാ​പാ​രി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. മാ​ലി​ന്യം കെ​ട്ടി നി​ൽ​ക്കാ​ത്ത വി​ധം ഓ​ട​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് പു​തി​യ ക​ലു​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ കാ​ഞ്ഞി​ര​മ​റ്റം -മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പ്പാ​സ് വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.