എ​ട്ടു പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത മാ​ർ​ഗ​മി​ല്ലാ​തെ മൂ​ന്നു ഗ്രാ​മ​ങ്ങ​ൾ
Sunday, January 17, 2021 10:26 PM IST
ചെ​റു​തോ​ണി: എ​ട്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ക​ർ​ഷ​ക​ർ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം, കൈ​ത​പ്പാ​റ ഗ്രാ​മ​ങ്ങ​ൾ​ക്ക് ഇ​ന്നും യാ​ത്രാ യോ​ഗ്യ​മാ​യ റോ​ഡി​ല്ല. പ്ര​ദേ​ശ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കാ​ൻ മ​തി​യാ​യ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ സാ​ന്പ​ത്തി​ക​ന​ഷ്ട​വും ഇ​വ​ർ നേ​രി​ടു​ക​യാ​ണ്. വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​പോ​ലും ഇ​വ​ർ​ക്ക് ദു​ഷ്ക​ര​മാ​ണ്.

നാ​ലു​വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഈ ​ഗ്രാ​മ​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. മൂ​ന്നു ഗ്രാ​മ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​തു​മാ​യ റോ​ഡി​നോ​ട് മാ​റി​വ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യാ​ണ് ശോ​ച​നി​യാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം, കൈ​ത​പ്പാ​റ നി​വാ​സി​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചു വേ​ണം പ​ഴ​യ​രി​ക്ക​ണ്ട​ത്തെ​ത്താ​ൻ. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും കാ​ന​ന​പാ​ത​യി​ൽ രൂ​ക്ഷ​മാ​ണ്.

ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​ണ് ഈ ​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും പ​ഴ​യ​രി​ക്ക​ണ്ട​ത്തേ​ക്കു​ള്ള വാ​ഹ​ന​യാ​ത്ര.

ഏ​റെ പാ​ടു​പെ​ട്ടാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ജീ​പ്പു​ക​ളി​ലും ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് സ്കൂ​ളു​ക​ളി​ൽ പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.