വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ചു; മൂ​ന്നാ​റി​ൽ മാ​ലി​ന്യ​ം കു​മി​യു​ന്നു
Sunday, January 17, 2021 10:28 PM IST
അ​ടി​മാ​ലി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ച​തോ​ടെ മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു. വി​ല​ക്കു​ക​ൾ നീ​ങ്ങി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ജീ​വ​മാ​യ​ത് മൂ​ന്നാ​റു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ധാ​രാ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല പ​തി​യെ സ​ജീ​വ​മാ​കു​ന്ന​തി​നൊ​പ്പം ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.
കോ​വി​ഡ് ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​രും വീ​ടു​ക​ളി​ൽ​നി​ന്നു​ത​ന്നെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ക​ഴി​ച്ച​ശേ​ഷം മാ​ലി​ന്യം തോ​ന്നും​വി​ധം വ​ലി​ച്ചെ​റി​യു​ക​യാ​ണ്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല​യി​ട​ത്തും വെ​യി​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ട്ടു​മി​ക്ക സ​ന്ദ​ർ​ശ​ക​രും മാ​ലി​ന്യം ഇ​തി​ൽ നി​ക്ഷേ​പി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ പ​റ്റി​പ്പി​ടി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ കു​ര​ങ്ങു​ക​ൾ ഭ​ക്ഷി​ക്കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.