ദേ​ശീ​യ പാ​ത​യോ​ര​ത്ത് വ​ൻ പാ​റ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Monday, January 18, 2021 10:33 PM IST
ക​ട്ട​പ്പ​ന: ദേ​ശീ​യ പാ​ത​യി​ൽ അ​പ​ക​ട ഭി​ഷ​ണി​യാ​യി വ​ൻ പാ​റ. അ​ടി​മാ​ലി - കു​മ​ളി - ശ​ബ​രി​മ​ല ദ​ശീ​യ പാ​ത​യി​ൽ കാ​ൽ​വ​രി​മൗ​ണ്ട് എ​ട്ടാം മൈ​ലി​നു സ​മീ​പ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വ​ൻ പാ​റ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ക​ല്ല് റോ​ഡി​ലേ​ക്ക് നി​ര​ങ്ങി നീ​ങ്ങു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പാ​റ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു വ​ള​വും ഉ​ണ്ട്. ക​ല്ലു​മൂ​ലം എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ കാ​ൽ​വ​രി​മൗ​ണ്ട് മ​ല​മു​ക​ളി​ൽ​നി​ന്ന് ഉൗ​ർ​ന്നു​വ​ന്ന​താ​ണ് വ​ൻ പാ​റ.
പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യോ​ര​ത്താ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.