തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന്
Tuesday, January 19, 2021 10:23 PM IST
നെ​ടു​ങ്ക​ണ്ടം: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞും വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സും അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.
ത​രി​ശു​ഭൂ​മി സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ബ്സി​ഡി ന​ൽ​കും. റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഡി​പി​സി​യു​ടെ അ​നു​മ​തി തേ​ടും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ആ​ട്ടി​ൻ​കൂ​ട്, ക​ന്നു​കാ​ലി​ക്കൂ​ട്, കോ​ഴി​ക്കൂ​ട് തു​ട​ങ്ങി​യ​വ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളാ​യി ന​ൽ​കും. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും കു​രു​മു​ള​ക്, ഏ​ലം ക​ർ​ഷ​ക​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മാ​റ്റം​വ​രു​ത്തും. കു​ടി​വെ​ള്ള പ​ദ്ധ​തി, ജ​ല​സേ​ച​ന പ​ദ്ധ​തി, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​മാ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കും.
പൊ​ൻ​മു​ടി, രാ​ജാ​ക്കാ​ട്, ശ്രീ​നാ​രാ​യ​ണ​പു​രം, ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റ്, കു​ത്തു​ങ്ക​ൽ, സേ​നാ​പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കും. ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റി​ൽ ഹെ​ലി​പ്പാ​ഡി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. രാ​മ​ക്ക​ൽ​മേ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ടൂ​റി​സ്റ്റ് പോ​യി​ന്‍റു​ക​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്ന് വി​ക​സി​പ്പി​ക്കും.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കും. എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പ്ര​മോ​ട്ട​ർ​മാ​രെ നി​യ​മി​ക്കും. ജ​ഐ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്ക് ക്ഷീ​ര​സാ​ഗ​രം പ​ദ്ധ​തി​വ​ഴി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും.
പു​രു​ഷ - വ​നി​താ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ കാ​ർ​ഷി​ക വി​ള​ക​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ ധ​ന​സ​ഹാ​യം, ഓ​ണ്‍​ലൈ​ൻ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. നെ​ടു​ങ്ക​ണ്ടം കേ​ന്ദ്ര​മാ​ക്കി വു​മ​ണ്‍​സ് ഹോ​സ്റ്റ​ൽ സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.