ചോ​ർ​ന്നൊ​ലി​ച്ച് എ​ക്സൈ​സ് ഓ​ഫീ​സ്
Wednesday, January 20, 2021 10:36 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ന​ന​ഞ്ഞൊ​ലി​ക്കു​ന്നു. ര​ണ്ടുമാ​സ​മാ​യി മേ​ഖ​ല​യി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ഓ​ഫീ​സ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ൻ​പ് പ​ണി​ക​ഴി​പ്പി​ച്ച ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്കാ​ണ് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2007 ലാ​ണ് മ​റ​യൂ​രി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
മ​ഴ​പെ​യ്താ​ൽ കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് വെ​ള്ളം പൂ​ർ​ണ​മാ​യും ഓ​ഫീ​സി​നു​ള്ളി​ലാ​ണ് പ​തി​ക്കു​ന്ന​ത്. വെ​യി​ല​ടി​ച്ചാ​ൽ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ളും അ​തി​ലെ പൊ​ടി​ക​ളും ഇ​ള​കി താ​ഴെ വീ​ഴും. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​വും വെ​യി​ല​ടി​ച്ചാ​ൽ പൊ​ടി​യും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ളും പ​തി​ക്കു​ന്ന​തി​നാ​ൽ ഓ​ഫീ​സി​ലി​രു​ന്ന് ജോ​ലിചെ​യ്യു​ന്ന​ത് വ​ള​രെ ശ്ര​മ​ക​ര​മാ​ണെ​ന്ന്് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ ഏ​തുസ​മ​യ​ത്തും നി​ലം പൊ​ത്താ​വു​ന്ന രീ​തി​യി​ൽ അ​ട​ർ​ന്നി​രി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ജീ​വ​നുപോ​ലും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. എ​ക്സൈ​സ് ഓ​ഫീ​സ​ർ, ര​ണ്ട് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​ർ, ആ​റ് എ​ക്സൈ​സ് ഓ​ഫീ​സ​ർ, ഒ​രു ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ പ​ത്ത് ജീ​വ​ന​ക്കാ​രാ​ണ് ഈ ​ഓ​ഫീ​സി​ൽ ര​ണ്ടു മു​റി​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഇ​വി​ടു​ത്തെ പ​ല ജീ​വ​ന​ക്കാ​ർ​ക്കും താ​മ​സി​ക്കാ​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ ന​ട​ത്താ​ൻ പോ​ലു​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല.