ഹി​ൽ ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Wednesday, January 20, 2021 10:36 PM IST
നെ​ടു​ങ്ക​ണ്ടം: ഹി​ൽ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​യി​ലാ​ടും​പാ​റ - കു​ത്തു​ങ്ക​ൽ റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്.
മ​യി​ലാ​ടും​പാ​റ മു​ത​ൽ കു​ത്തു​ങ്ക​ൽ വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് ഒ​രു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ മ​യി​ലാ​ടും​പാ​റ മു​ത​ൽ തി​ങ്ക​ൾ​ക്കാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്തെ മു​ഴു​വ​ൻ ജോ​ലി​ക​ളും ഏ​ക​ദേ​ശം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്നും കു​ത്തു​ങ്ക​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. 12 മീ​റ്റ​റോ​ളം വീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡി​ലെ ക​യ​റ്റ​ങ്ങ​ളും വ​ള​വു​ക​ളും കു​റ​യ്ക്കു​ക​യും കൂ​ടു​ത​ൽ ക​ലു​ങ്കു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പ​ത്തു​വ​ർ​ഷം മു​ന്പ് ഹി​ൽ ഹൈ​വേ​യാ​യി പ്ര​ഖ്യാ​പി​ച്ച റോ​ഡ് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും രാ​ജാ​ക്കാ​ട്ടി​ലേ​ക്കും അ​ടി​മാ​ലി​യി​ലേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​വു​ന്ന​താ​ണ് ഈ ​റോ​ഡ്.