ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ : ഭ​ര​ണ​ക​ക്ഷി പ്ര​മേ​യം വോ​ട്ടി​നി​ട്ട് ത​ള്ളി
Wednesday, January 20, 2021 10:38 PM IST
തൊ​ടു​പു​ഴ: പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് മൈ​താ​നം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ട് ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കൊ​ണ്ടു വ​ന്ന പ്ര​മേ​യം അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വോ​ട്ടി​നി​ട്ട് ത​ള്ളി. നേ​ര​ത്തെ ത​ന്നെ മു​ൻ ഭ​ര​ണ സ​മി​തി കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യി സ​ർ​ക്കാ​രി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന പ​ദ്ധ​തി​യാ​ണ് വീ​ണ്ടും പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​മേ​യ​മാ​യി കൗ​ണ്‍​സി​ലി​ൽ കൊ​ണ്ടു വ​ന്ന​ത്.
റ​വ​ന്യു ട​വ​ർ നി​ർ​മാ​ണ​ത്തി​നാ​യി ഹൗ​സിം​ഗ് ബോ​ർ​ഡി​ന് വി​ട്ടു കൊ​ടു​ത്തി​രു​ന്ന 34-ാം വാ​ർ​ഡി​ലു​ള്ള പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് വ​ക 48 സെ​ന്‍റ് സ്ഥ​ല​വും ചേ​ർ​ന്നു കി​ട​ക്കു​ന്ന വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തും ഹൗ​സിം​ഗ് ബോ​ർ​ഡി​നു കൈ​മാ​റി​യി​രു​ന്ന​തു​മാ​യ ഒ​രേ​ക്ക​റോ​ളം റ​വ​ന്യു പു​റ​ന്പോ​ക്ക് സ്ഥ​ല​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ട് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി അ​വ​താ​ര​ക​യും ജോ​സ് മ​ഠ​ത്തി​ൽ അ​നു​വാ​ദ​ക​നാ​യു​മാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.
എ​ന്നാ​ൽ ഈ ​സ്ഥ​ലം മൈ​താ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ മു​ന്പ് രേ​ഖാ​മൂ​ലം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഈ ​ഫ​യ​ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു പ​ക​രം പു​തി​യ പ്ര​മേ​യം കൊ​ണ്ടു​വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ത​ർ​ക്കം ഉ​ന്ന​യി​ച്ചു. റ​വ​ന്യു മ​ന്ത്രി​യും ക​ള​ക്ട​റും ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്ഥ​ലം ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മാ​ണെ​ന്നും നി​ല​വി​ൽ ലേ​ല​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ വാ​ദി​ച്ചു.
മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ നി​ന്നും മൈ​താ​ന​ത്തേ​ക്ക് പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ പ്ര​പ്പോ.​സ​ൽ സ​ർ​ക്കാ​രി​ന് മു​ന്നി​ലാ​ണ്. ഇ​തോ​ടെ പ്ര​മേ​യം വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു. 20 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ്ര​മേ​യം ത​ള്ളു​ക​യാ​യി​രു​ന്നു. പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ഭ​ര​ണു​ക്ഷ​ത്ത് നി​ന്ന് പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, ആ​ർ.​ഹ​രി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. പ്ര​മേ​യ​ത്തി​നെ​തി​രെ കെ.​ദീ​പ​ക്, ടി.​എ​സ്. രാ​ജ​ൻ, സ​ഫി​യാ ജ​ബ്ബാ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഇ​തി​നു മു​ൻ​പ് അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പി​ന്നീ​ട് പ​റ​ഞ്ഞു.