ദി​നേ​ശ് എം.​പി​ള്ള ജി​ല്ലാ ജ​ഡ്ജി
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ:​ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ജി​ല്ല​യി​ലെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സ​ബ് ജ​ഡ്ജി ദി​നേ​ശ് എം.​പി​ള്ള​യ്ക്ക് ജി​ല്ലാ ജ​ഡ്ജി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം.
ജി​ല്ല​യി​ൽ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളി​ലും പ​രി​ഹാ​രം കാ​ണാ​നാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ടു​ക്കി വി​ടു​ന്ന​തോ​ടെ ജ​ന​കീ​യ​നാ​യ ഒ​രു ന്യാ​യാ​ധി​പ​നെ ജി​ല്ല​ക്ക് ന​ഷ്ട​മാ​കും. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ ദി​നേ​ശ് എം.​പി​ള്ള 2018 -ൽ ​ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​തു മു​ത​ൽ ഇ​ട​പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഒ​ട്ടേ​റെ​യാ​ണ്.​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​ണ്ടി​പ്പെ​രി​യാ​ൽ മ്ലാ​മ​ല പ​ല​ത്തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി. ഇ​വി​ടെ താ​ത്ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു പു​റ​മേ ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ പു​തി​യ പാ​ല​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. ഇ​ടു​ക്കി​യെ വി​ധ​വ സൗ​ഹൃ​ദ ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​നും പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു. കൂ​ടാ​തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി വ​ഴി​ക്ക​ണ്ണ് പ​ദ്ധ​തി, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഗോ​ത്ര വ​ർ​ഗ പാ​ർ​ല​മെ​ന്‍റ് എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ട​പെ​ട​ൽ കൂ​ടാ​തെ നി​ര​വ​ധി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ഇ​തി​നു പു​റ​മേ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​നു​ള്ള പ​ദ്ധ​തി​ക്കും, പെ​ട്ടി​മു​ടി​ക്ക് ഒ​രു സ്വാ​ന്ത്വ​നം പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ചി​രു​ന്നു. 1990-ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച ദി​നേ​ശ് എം.​പി​ള്ള 2005-ൽ ​മ​ജി​സ്ട്രേ​റ്റും പി​ന്നീ​ട് സ​ബ് ജ​ഡ്ജി​യു​മാ​യി.