ടോ​റ​സ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, January 21, 2021 10:31 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ക​ല്ലാ​ർ​കു​ട്ടി​യി​ൽ ടാ​ർ മി​ക്സു​മാ​യി എ​ത്തി​യ ടോ​റ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ലോ​റി ഡ്രൈ​വ​ർ വി​ഷ്ണു, വ്യാ​പാ​ര​ശാ​ല​ക​ളു​ടെ വ​രാ​ന്ത​യി​ൽ നി​ന്നി​രു​ന്ന ക​ല്ലാ​ർ​കു​ട്ടി സ്വ​ദേ​ശി തു​രു​ത്തേ​ൽ അ​ഭി​ലാ​ഷ്, ഈ​ന്തു​ങ്ക​ൽ ര​വി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ ക​ല്ലാ​ർ​കു​ട്ടി ടൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ന​ച്ചാ​ൽ - വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ടാ​ർ മി​ക്സു​മാ​യി അ​ടി​മാ​ലി ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ലോ​റി ടൗ​ണി​ൽ​നി​ന്നും വെ​ള്ള​ത്തൂ​വ​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള വ​ള​വ് തി​രി​യും​മു​ന്പെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ത​യോ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ ലോ​റി എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​ന്ന ഒ​രു ജീ​പ്പി​ലും കാ​റി​ലും ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്നു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഒ​രു ലോ​ട്ട​റി​ക്ക​ട​യും മ​ല​ഞ്ച​ര​ക്ക് ക​ട​യും ബാ​ർ​ബ​ർ ഷോ​പ്പു​മാ​ണ് ത​ക​ർ​ന്ന​ത്. ലോ​റി പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ട് ചി​ല​ർ ഓ​ടി​മാ​റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ലോ​റി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ശേ​ഷം ലോ​റി ദേ​ശീ​യ പാ​ത​യ്ക്ക് കു​റു​കെ നി​ന്നു. ഇ​തോ​ടെ ക​ട്ട​പ്പ​ന, പ​ണി​ക്ക​ൻ​കു​ടി, മു​രി​ക്കാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്.