ക്രൈ​സ്ത​വ പീ​ഡ​നം:​അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്ന്
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ:​ എ​ത്യോ​പ്യ​യി​ൽ സ​ർ​ക്കാ​ർഅ​നു​കൂ​ല പ​ട്ടാ​ളം 750 ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​ൽ പ്രൊ​ട്ട​ക്ടേ​ഴ്സ് ഓ​ഫ് ലൈ​ഫ് ആൻഡ് റൈ​റ്റ്സ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​ ലോ​ക​മെ​ന്പാ​ടും ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ​യു​ള്ള പീ​ഡ​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.​
നൈ​ജീ​രി​യ​യി​ൽ ദി​വ​സ​വും 15 പേ​രെ​ങ്കി​ലും തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്.​ പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദാ കു​റ്റം ചു​മ​ത്തി ക്രൈ​സ്ത​വ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​ണ്.​ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
ചെ​റു​തോ​ണി പി​എ​ൽ​ആ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി അ​റ​യ്ക്ക​ൽ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ച​ക്കി​യ​ത്ത്, സെ​ക്ര​ട്ട​റി സൈ​മ​ണ്‍ വ​ട​ക്ക​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ് മാ​തേ​ക്ക​ൽ, ജ്യോ​തി​സ് പാ​റ​പ്പു​റ​ത്ത്, സ​ജ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, റോ​ജോ ജോ​സ​ഫ് വ​ട​ക്കേ​ൽ ഷൈ​നി ചി​ത്തി​ര​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.